കഴിയാവുന്നത്ര എതിരാളികളെ പ്രകോപിപ്പിക്കുക: തന്റെ ഫിലോസഫി വ്യക്തമാക്കി സ്റ്റാറെ

പുതിയ പരിശീലകന് കീഴിൽ വരുന്ന സീസണിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. തായ്‌ലാൻഡിൽ വെച്ച് നടക്കുന്ന പ്രീ സീസൺ ക്യാമ്പിൽ ഒട്ടുമിക്ക താരങ്ങളും ജോയിൻ ചെയ്തിട്ടുണ്ട്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ടീം ഉള്ളത്.അടുത്ത ആഴ്ച അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്യും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

വളരെ തീവ്രതയേറിയ പരിശീലനമാണ് സ്റ്റാറെക്ക് കീഴിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ വീഡിയോസ് ബ്ലാസ്റ്റേഴ്സ് ടിവി തന്നെ പുറത്ത് വിടുന്നുണ്ട്.മാത്രമല്ല പരിശീലകന്റെ പുതിയ അഭിമുഖവും അവർ പുറത്തുവിട്ടിരുന്നു. അതിലെ പ്രധാനപ്പെട്ട ചോദ്യം എന്താണ് താങ്കളുടെ ഫിലോസഫി എന്നാണ്. അതിന് കൃത്യമായ ഒരു മറുപടി കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം നൽകുന്നുണ്ട്.

വളരെയധികം തീവ്രതയേറിയ ഒരു മത്സരം കളിക്കുക എന്നുള്ളത് തന്നെയാണ് അദ്ദേഹത്തിന്റെ ഫിലോസഫി. അറ്റാക്കിങ്ങിന് മുൻഗണന നൽകുന്ന പരിശീലകനാണ് ഇദ്ദേഹം. കഴിയാവുന്നത്ര എതിരാളികളെ പ്രകോപിപ്പിക്കേണ്ടതുണ്ടെന്നും ഇതൊക്കെയാണ് തന്റെ ഫിലോസഫി എന്നും സ്റ്റാറെ വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

എന്റെ ഏറ്റവും പ്രധാനപ്പെട്ട ഫിലോസഫി ഹൈ പ്രെസ്സിങ് തന്നെയാണ്.നഷ്ടമായ ബോൾ എത്രയും വേഗത്തിൽ വീണ്ടെടുക്കേണ്ടതുണ്ട്. വളരെയധികം ഇന്റൻസായിട്ടുള്ള ഒരു മത്സരം നമ്മൾ കളിക്കണം. കൂടാതെ കഴിയാവുന്നത്ര എതിരാളികളെ നമ്മൾ പ്രകോപിപ്പിക്കുകയും വേണം,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് ആക്രമണം നിറഞ്ഞ, ബോൾ നഷ്ടമായാൽ ഉടൻതന്നെ നന്നായി പ്രസ്സ് ചെയ്തു പിടിച്ചെടുത്ത് വീണ്ടും ആക്രമണം നടത്തുന്ന ഒരു കളി ശൈലിയാണ് ഇദ്ദേഹത്തിന്റെത്. അതുകൊണ്ടുതന്നെ താരങ്ങൾ എല്ലാവർക്കും പിടിപ്പത് പണിയുണ്ടാകും എന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. മത്സരത്തിന്റെ മുഴുവൻ സമയവും താരങ്ങൾ ഹാർഡ് വർക്ക് ചെയ്യേണ്ടിവരും. ഇവിടെ അലസതക്ക് സ്ഥാനം ഇല്ലെന്ന് നേരത്തെ തന്നെ ഈ പരിശീലകൻ വ്യക്തമാക്കിയിരുന്നു.

Kerala BlastersMikael Stahre
Comments (0)
Add Comment