ഇതൊരു ഫന്റാസ്റ്റിക്ക് പ്രിവിലേജാണ് : കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് പുതിയ പരിശീലകൻ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനെ ഒരല്പം മുമ്പ് ഔദ്യോഗികമായി കൊണ്ടുതന്നെ പ്രഖ്യാപിച്ചിരുന്നു.സ്വീഡനിൽ നിന്നാണ് പുതിയ പരിശീലകനെ ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്.48കാരനായ മികേൽ സ്റ്റാറെ കഴിഞ്ഞ 17 വർഷത്തോളമായി പരിശീലക രംഗത്തുള്ള പരിശീലകനാണ്.സ്വീഡിഷ് ഫുട്ബോളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഒരു പരിശീലകൻ കൂടിയാണ് ഇദ്ദേഹം.
സ്വീഡനിൽ വെച്ച് 4 കിരീടങ്ങൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല അമേരിക്കൻ ലീഗായ എംഎൽഎസിൽ ഇദ്ദേഹം കുറച്ച് കാലം പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ തായ്‌ലാൻഡ് ലീഗിലാണ് ഇദ്ദേഹം ഉണ്ടായിരുന്നത്. അവിടെ നിരാശാജനകമായ പ്രകടനം നടത്തിയതിനാൽ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമാവുകയായിരുന്നു. നാന്നൂറിലധികം മത്സരങ്ങൾ പരിശീലിപ്പിച്ച പരിചയസമ്പത്തുമായാണ് അദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നിരിക്കുന്നത്.
2026 വരെയുള്ള ഒരു കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ സാധിച്ചത് ഫന്റാസ്റ്റിക്കായിട്ടുള്ള ഒരു പ്രിവിലേജാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. മാനേജ്മെന്റുമായി വളരെ പോസിറ്റീവായ ചർച്ചകളാണ് നടന്നിട്ടുള്ളത്. വളരെയധികം ഇൻസ്പെയറിങ് ആയ കാര്യങ്ങളാണ് ചർച്ച ചെയ്തിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ സാധിച്ചത് ഒരു ഫന്റാസ്റ്റിക്ക് പ്രിവിലേജാണ്.ഏഷ്യയിൽ എന്റെ കോച്ചിംഗ് കരിയർ തുടരാൻ സാധിക്കുന്നതിൽ ഞാൻ വളരെയധികം അഭിമാനം കൊള്ളുന്നു. ഇന്ത്യയിൽ എത്തിയതിലൂടെ കൂടുതൽ മുന്നോട്ടു പോകാൻ തന്നെയാണ് ഞാൻ ലക്ഷ്യം വെക്കുന്നത്,ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിനെ കിരീടം നേടിക്കൊടുക്കുക എന്ന വെല്ലുവിളി തന്നെയാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്.പരിശീലക കരിയറിന്റെ തുടക്കത്തിൽ ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ള പരിശീലകൻ കൂടിയാണ് ഇദ്ദേഹം.യൂറോപ്പിലെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്സിനെ മികവിലേക്ക് കൊണ്ടുവരിക എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള ദൗത്യം.