കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മികേൽ സ്റ്റാറെയാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയം. അടുത്ത രണ്ടുവർഷം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കേണ്ട ചുമതല ഇദ്ദേഹത്തിനാണ് ലഭിച്ചിരിക്കുന്നത്.സ്വീഡനിൽ ഒരുപാട് കാലം പരിശീലിപ്പിക്കുകയും നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുള്ള പരിശീലകനാണ് ഇദ്ദേഹം.ഒടുവിൽ തായ്‌ലൻഡിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.
തായ്‌ലാൻഡിലെ കണക്കുകൾ അത്ര ശുഭകരമല്ലെങ്കിലും ഇദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഏറെ ശുഭകരമായ കാര്യമാണ്. 17 വർഷത്തോളം ഇദ്ദേഹം പരിശീലകനായി കൊണ്ട് തുടരുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമായിട്ടാണെങ്കിലും അദ്ദേഹത്തിന് ഇവിടെ തിളങ്ങാൻ കഴിയും എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതുവരെ ഒരു കിരീടം പോലും നേടിയിട്ടില്ലാത്ത ബ്ലാസ്റ്റേഴ്സിന് കന്നികിരീടം നേടിക്കൊടുക്കുക എന്ന വെല്ലുവിളിയാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്.
അത് തന്നെയാണ് അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ആകർഷിച്ചിട്ടുള്ളത്. കിരീടങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ഒരു ടീമിനെയായിരുന്നു തനിക്ക് ആവശ്യമെന്ന് എന്നാണ് സ്റ്റാറെ പറഞ്ഞിട്ടുള്ളത്.ഒരു സ്വീഡിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഇദ്ദേഹം വ്യക്തമാക്കിയത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ കപ്പോ ലീഗോ നേടിയിട്ടില്ല. ഇത്തരം രാജ്യങ്ങളിൽ പണം കൂടുതൽ ചെലവഴിക്കുന്ന ടീമുകൾ ഉണ്ട്.അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്.അതാണ് എന്നെ ആകർഷിച്ചത്.ഇതിനു മുൻപ് അവർക്ക് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. എന്തെങ്കിലും നേടിയെടുക്കുക എന്നത് തന്നെയാണ് എന്നെ ആകർഷിച്ചത്, ഇതാണ് പരിശീലകൻ സ്റ്റാറെ പറഞ്ഞിട്ടുള്ളത്.
വിന്നിംഗ് മെന്റാലിറ്റിയുള്ള ഒരു പരിശീലകൻ തന്നെയാണ് ഇദ്ദേഹം എന്നത് ഇതിൽ നിന്നും വളരെ വ്യക്തമാക്കുന്നുണ്ട്. ഇനി അദ്ദേഹത്തിന്റെ തന്ത്രങ്ങൾ കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. അടുത്ത സീസണിൽ ഡ്യൂറന്റ് കപ്പ്,സൂപ്പർ കപ്പ്,ഐഎസ്എൽ ഷീൽഡ്,ഐഎസ്എൽ കപ്പ് എന്നീ കിരീട സാധ്യതകൾ ബ്ലാസ്റ്റേഴ്സിനുണ്ട്. ഇതിലെ ഏതെങ്കിലും ഒരു കിരീടമെങ്കിലും ലഭിക്കണേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ ഉള്ളത്.