മൊറിഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിടിച്ചുകെട്ടിയവൻ മികേൽ സ്റ്റാറെ!

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മികേൽ സ്റ്റാറെയുടെ വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.പ്രൊഫഷണൽ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത, എന്നാൽ കഴിഞ്ഞ 17 വർഷത്തോളമായി പരിശീലക രംഗത്തുള്ള ഒരു പരിശീലകനെയാണ് ക്ലബ്ബ് ഇപ്പോൾ കൊണ്ടുവന്നിട്ടുള്ളത്.സ്വീഡിഷ് പരിശീലകനായ ഇദ്ദേഹം തന്റെ സ്വന്തം രാജ്യത്ത് ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയതാണ്.കൂടാതെ പല രാജ്യങ്ങളിലും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

ഒരു വർഷം അഥവാ 2018ൽ ഇദ്ദേഹം അമേരിക്കൻ ക്ലബ്ബായ സാൻ ജോസ് എർത്ത് ക്വാക്സിനെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അന്ന് ഇദ്ദേഹത്തിന്റെ കീഴിൽ ഈ ക്ലബ്ബ് ഒരു സൗഹൃദ മത്സരം കളിച്ചിരുന്നു. കൃത്യമായി പറഞ്ഞാൽ 2018 ജൂലൈ 22 ആം തീയതിയായിരുന്നു ആ മത്സരം നടന്നിരുന്നത്.സൗഹൃദമത്സരത്തിൽ ഇവരുടെ എതിരാളികൾ മറ്റാരുമായിരുന്നില്ല,ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു.

അവരുടെ പരിശീലകൻ ഏവർക്കും ചിരപരിചിതനാണ്. സാക്ഷാൽ ഹൊസേ മൊറിഞ്ഞോയായിരുന്നു അന്ന് യുണൈറ്റഡിന്റെ പരിശീലകൻ.നിരവധി സൂപ്പർതാരങ്ങൾ ആ ടീമിൽ ഉണ്ടായിരുന്നു.ആ യുണൈറ്റഡിനെ സമനിലയിൽ പിടിച്ചു കെട്ടാൻ സ്റ്റാറെയുടെ അമേരിക്കൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.രണ്ട് ടീമുകളും ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു.യുണൈറ്റഡിനെ ഒരു ഗോൾ പോലും അടിക്കാതെ പിടിച്ചു നിർത്താൻ അദ്ദേഹത്തിന്റെ ക്ലബ്ബിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

അങ്ങനെ യുണൈറ്റഡിനെയും ഹൊസേ മൊറിഞ്ഞോയേയും പിടിച്ചു കെട്ടിയ ഒരു പരിശീലകനെയാണ് ഇന്നിപ്പോൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരിക്കുന്നത്. പഴയ കഥകൾക്കൊന്നും ഇവിടെ പ്രസക്തി ഇല്ലെങ്കിലും ഇത് ആരാധകർക്ക് വളരെയധികം എക്സൈറ്റ്മെന്റ് ഉണ്ടാക്കിയ ഒരു കാര്യമാണ്. ചുരുക്കത്തിൽ ഈ പരിശീലകന്റെ അനുഭവസമ്പത്തിന്റെ കാര്യത്തിൽ ആർക്കും സംശയങ്ങൾ വേണ്ട. അത് എത്രത്തോളം ഐഎസ്എല്ലിൽ, അതല്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിൽ വർക്കാവും എന്ന കാര്യമാണ് കണ്ടറിയേണ്ടത്.

Kerala BlastersMikael Stahre
Comments (0)
Add Comment