ലയണൽ മെസ്സിയുടെ ഈ സീസണിന് ഇപ്പോൾ വിരാമമായിട്ടുണ്ട്. അതായത് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമുള്ള സീസണിനാണ് ഇപ്പോൾ വിരാമം കുറിച്ചിട്ടുള്ളത്. അമേരിക്കൻ ലീഗിന്റെ പ്ലേ ഓഫിൽ എത്താൻ സാധിക്കാത്തത് കൊണ്ടാണ് മെസ്സിക്ക് നേരത്തെ സീസൺ അവസാനിച്ചിട്ടുള്ളത്.എന്നാൽ അർജന്റീനക്കൊപ്പം അടുത്ത മാസം രണ്ട് മത്സരങ്ങൾ മെസ്സിക്ക് കളിക്കാനുണ്ട്.
കൂടാതെ ഫ്രണ്ട്ലി മത്സരങ്ങളും ലയണൽ മെസ്സി കളിക്കും. ഈ സീസണിൽ മികച്ച പ്രകടനം തന്നെയാണ് മെസ്സി നടത്തിയിട്ടുള്ളത്. പ്രത്യേകിച്ച് ലീഗ്സ് കപ്പിൽ മയാമിയെ മുന്നോട്ട് കൊണ്ടുപോവാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. ആ കുതിപ്പ് പിന്നീട് അവസാനിച്ചത് ട്രോഫിയിലായിരുന്നു. ലയണൽ മെസ്സി വന്നതുകൊണ്ടാണ് ഇന്റർ മയാമിക്ക് തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം കിട്ടിയത് എന്നത് നമുക്ക് പറയാൻ കഴിയും.
ഇന്റർ മയാമി ലയണൽ മെസ്സിയെ എത്തിച്ചത് അവർക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. വളരെ ബുദ്ധിപരമായ നീക്കമാണ് അവർ നടത്തിയത് എന്ന കാര്യം ആഴ്സണലിന്റെ പരിശീലകനായ മൈക്കൽ ആർടെറ്റ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും അതിന്റെ ഗുണം ലഭിക്കുമെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.
🟣⚫️ pic.twitter.com/HP4HEPxzP6
— Messi Xtra (@M30Xtra) October 22, 2023
ഒരു മികച്ച താരത്തെ കൊണ്ടുവന്നു കൊണ്ട് ഈ ലീഗിനെ ഉയർത്താനായിരുന്നു അവരുടെ തീരുമാനം.അങ്ങനെയാണ് ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച താരത്തെ അവർക്ക് കൊണ്ടുവരാൻ കഴിഞ്ഞത്. അത് തീർച്ചയായും ഈ ലീഗിനെ സ്പോട്ട് ലൈറ്റിൽ എത്തിക്കും. തീർച്ചയായും അവർ നടത്തിയത് വളരെ ബുദ്ധിപരമായ ഒരു നീക്കമാണ്. ലയണൽ മെസ്സിയെ എത്തിക്കാൻ കഴിഞ്ഞത് എംഎൽഎസിന് മാത്രമല്ല ഗുണം ചെയ്യുക,മറ്റെല്ലാവർക്കും ഗുണം ചെയ്യും,എല്ലാവരും അതുമായി ബന്ധപ്പെട്ടിരിക്കുന്നു,ആഴ്സണൽ പരിശീലകൻ പറഞ്ഞു.
القائم حرم الأسطورة ميسي من هدف عالمي! pic.twitter.com/WsLSJ9PN74
— Messi Xtra (@M30Xtra) October 22, 2023
ലയണൽ മെസ്സി വരുന്നതിനു മുന്നേ സീസണിന്റെ തുടക്കത്തിൽ മോശം പ്രകടനമായിരുന്നു ഇന്റർ മയാമി നടത്തിയത്. അതുകൊണ്ടുതന്നെയാണ് അവർക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാവാതെ പോയത്. പ്ലേ ഓഫ് യോഗ്യത ലഭിക്കില്ല എന്ന് ഉറപ്പായതിന് പിന്നാലെയും മോശമായ രീതിയിൽ തന്നെയാണ് ഇന്റർ മയാമി കളിച്ചിരുന്നത്.