ഫുട്ബോൾ ലോകത്തെ പ്രമുഖ ഇൻഫ്ലുവൻസറാണ് ഫിയാഗോ.ജർമൻകാരനായ ഇദ്ദേഹം യൂട്യൂബും ട്വിറ്ററും ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം പ്രശസ്തനും സജീവവുമാണ്. തന്റെ ട്വിറ്ററിൽ അഥവാ എക്സില്‍ ഒരു പോൾ ടൂർണ്ണമെന്റ് അദ്ദേഹം ഇപ്പോൾ സംഘടിപ്പിക്കുന്നുണ്ട്. ഫിയാഗോ ഫാൻസ് കപ്പ് എന്നാണ് അത് അറിയപ്പെടുന്നത്.
ഫുട്ബോൾ ലോകത്ത് കൂടുതൽ ആരാധകശക്തിയുള്ള ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പോൾ കോമ്പറ്റീഷൻ ആണ് അദ്ദേഹം സംഘടിപ്പിക്കുന്നത്.റൗണ്ട് 32ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഇറ്റാലിയൻ കരുത്തനായ എസി മിലാനായിരുന്നു. ഇപ്പോൾ ആരംഭിച്ച ഉടനെ തന്നെ AC മിലാൻ ബഹുദൂരം മുന്നിൽ പോയി. ഇപ്പോൾ അവസാനിക്കുന്നതിന്റെ കുറച്ച് മുൻപ് വരെ മിലാൻ തന്നെയായിരുന്നു മുൻപിൽ ഉണ്ടായിരുന്നത്.
പക്ഷേ ബ്ലാസ്റ്റേഴ്സ് ആരാധകർ സജീവമായതോടെ കാര്യങ്ങൾ മാറി.ഒരു ഗംഭീര തിരിച്ചുവരവ് നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. അങ്ങനെ ഫിയാഗോ ഫാൻസ് കപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മിലാനെ തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുകയായിരുന്നു. കടുത്ത പോരാട്ടമാണ് നടന്നത്.51% വോട്ടുകൾ ബ്ലാസ്റ്റേഴ്സ് നേടിയപ്പോൾ 49% വോട്ടുകളാണ് മിലാൻ നേടിയത്.
29463 വോട്ടുകൾ ആകെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.ചുരുക്കത്തിൽ രണ്ട് ടീമിനെയും ആരാധകർ സജീവമായി തന്നെ പങ്കെടുത്തിട്ടുണ്ട്. ഏകദേശം നാലര ലക്ഷത്തോളം ആളുകളിലേക്കാണ് ഈ ഒരു പോൾ എത്തിപ്പെട്ടിട്ടുള്ളത്.ഫാൻസ് പോളുകളിലും കോമ്പറ്റീഷനുകളിലും എപ്പോഴും സജീവമായി പങ്കെടുക്കുന്നവരാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. നേരത്തെ ഡിപ്പോർട്ടിവ് ഫിനാൻസസിന്റെ ട്വിറ്റർ വേൾഡ് കപ്പിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വലിയ ചലനം ഉണ്ടാക്കിയിരുന്നു.
ഏതായാലും അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ എപ്പോഴും അവരുടെ ഭാഗം കൃത്യമായി നിർവഹിക്കാറുണ്ട്.ഏതൊക്കെ സന്ദർഭങ്ങളിൽ ആണെങ്കിലും ആരാധകർ തങ്ങളുടെ കരുത്ത് അവിടെ പ്രകടിപ്പിക്കാറുണ്ട്.