കേരള ബ്ലാസ്റ്റേഴ്സ് വിദേശ സ്ട്രൈക്കർ പൊസിഷനിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന താരം ആരാണ് എന്നത് ഇപ്പോൾ വ്യക്തമായിട്ടുണ്ട്.അർജന്റൈൻ യുവതാരമായ ഫിലിപ്പേ പാസഡോറക്ക് വേണ്ടിയാണ് ക്ലബ്ബ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 24 വയസ്സ് മാത്രമുള്ള ഈ താരം നിലവിൽ ഫ്രീ ഏജന്റ് ആണ്.എന്നാൽ ക്ലബ്ബിന്റെ ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.
എഗ്രിമെന്റിൽ എത്താൻ ഇരു പാർട്ടികൾക്കും കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബൊളീവിയയിലെ ഫസ്റ്റ് ഡിവിഷനിലായിരുന്നു താരം കളിച്ചിരുന്നത്. അവിടുത്തെ ടോപ്പ് സ്കോററാവാൻ പാസഡോറക്ക് കഴിഞ്ഞിരുന്നു.18 മത്സരങ്ങളിൽ നിന്ന് 18 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. 14 ഗോളുകളും 4 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.
ഈ റൂമർ വന്നതോടുകൂടി ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ താരത്തിന്റെ ഇൻസ്റ്റഗ്രാം കമന്റ് ബോക്സിലേക്ക് വിട്ടിട്ടുണ്ട്.റൂമറുകളിൽ ഉള്ള താരങ്ങളെ ആരാധകർ ക്ലബ്ബിലേക്ക് ക്ഷണിക്കൽ പതിവുള്ള കാര്യമാണ്. എന്നാൽ കമന്റ് ബോക്സിൽ ചെന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അവിടെ മറ്റൊരു കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇറ്റാലിയൻ വമ്പൻമാരായ എസി മിലാന്റെ ആരാധകർ കമന്റ് ബോക്സ് കയ്യടക്കി കഴിഞ്ഞിട്ടുണ്ട്.എസി മിലാനിലേക്ക് വരൂ എന്നാണ് ആരാധകരുടെ ആവശ്യം.
എന്തെന്നാൽ മാസങ്ങൾക്ക് മുൻപ് അദ്ദേഹം എസി മിലാനിലേക്ക് വന്നേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. അതേത്തുടർന്നായിരുന്നു മിലാൻ ആരാധകർ അഭ്യർത്ഥന നടത്തിയിരുന്നത്.പക്ഷേ അക്കാര്യത്തിൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. താരം ഇപ്പോഴും ഫ്രീ ഏജന്റ് ആണ്.
എന്നാൽ ബ്ലാസ്റ്റേഴ്സിന് ഈ താരത്തെ ലഭിക്കും എന്നുള്ളത് ഒരിക്കലും ഉറപ്പിച്ച് പറയാൻ സാധിക്കില്ല.മറ്റു പല ക്ലബ്ബുകളും ഇദ്ദേഹത്തിനു വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്.ഏരിയൽ എബിലിറ്റി വളരെയധികം ഉയർന്ന താരമാണ് പാസഡോറെ. മാത്രമല്ല യുവ താരവുമാണ്. അതുകൊണ്ടുതന്നെ മറ്റു ക്ലബ്ബുകളും ഇദ്ദേഹത്തെ കൊണ്ടുവരാൻ ശ്രമിച്ചേക്കും.ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ ഫലം കാണുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.