ഡ്രിങ്കിച്ച് മികച്ച താരമൊക്കെ തന്നെയാണ്,പക്ഷെ ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകുന്ന ഒരു കാര്യമുണ്ട്.

ഇന്നലെ അർദ്ധരാത്രി ഒരു ഒഫീഷ്യൽ അനൗൻസ്മെന്റ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. ഒരു വിദേശ സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായിരുന്നു.ആ സ്ഥാനത്തേക്ക് 24 വയസ്സ് മാത്രമുള്ള ഒരു യൂറോപ്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.മിലോസ് ഡ്രിങ്കിച്ചാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുക.

ഒരു വർഷത്തെ കരാറിലാണ് അദ്ദേഹത്തെ ടീം സ്വന്തമാക്കിയിട്ടുള്ളത്. മോന്റെനെഗ്രോ ഇന്റർ നാഷണൽ ആണ് ഈ താരം.അവരുടെ അണ്ടർ 21 ടീമിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ FK Sutjeska Niksic എന്ന ക്ലബ്ബിനു വേണ്ടിയായിരുന്നു ഈ യുവതാരം കളിച്ചിരുന്നത്.അവർക്ക് വേണ്ടി 23 മത്സരങ്ങളിൽ നിന്ന് 2063 മിനിറ്റുകൾ ഇദ്ദേഹം കളിച്ചു.അതിൽ നിന്ന് 9 ക്ലീൻ ഷീറ്റുകൾ നേടിയപ്പോൾ 3 യെല്ലോ കാർഡുകൾ വഴങ്ങേണ്ടിവന്നു.

താരത്തിന്റെ പ്രായം 24 വയസ്സു മാത്രമാണ്.അത് ബ്ലാസ്റ്റേഴ്സിന് ഗുണകരമാകുന്ന കാര്യമാണ്. പക്ഷേ താരത്തിന്റെ കാര്യത്തിൽ ആശങ്ക നൽകുന്ന ഒരു വിഷയം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്.പരിക്ക് തന്നെയാണ് പ്രധാനമായും കേരള ബ്ലാസ്റ്റേഴ്സിനെ ആശങ്കപ്പെടുത്തുന്നത്.സമീപകാലത്ത് ഒരുപാട് കാലം അദ്ദേഹം പരിക്കു മൂലം കളിക്കളത്തിന് വെളിയിലായിരുന്നു.

കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.നാല് മാസത്തിനു മുകളിൽ അദ്ദേഹം പുറത്തിരിക്കേണ്ടി വന്നു. കൃത്യമായി പറഞ്ഞാൽ 148 ദിവസം അദ്ദേഹം പുറത്തിരുന്നു. പിന്നീട് ജൂലൈ 29 ആം തീയതിയാണ് അദ്ദേഹം കളത്തിലേക്ക് തിരിച്ചുവന്നത്.അദ്ദേഹത്തിന് വീണ്ടും പരിക്കേൽക്കുമോ എന്ന ഭയം ബ്ലാസ്റ്റേഴ്സിനുണ്ട്.അങ്ങനെയാണെങ്കിൽ അത് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യം തന്നെയായിരിക്കും.

Kerala BlastersMilos Drincic
Comments (0)
Add Comment