ഒരുമിച്ച് നിന്നുകൊണ്ട് വലുത് ചെയ്യാൻ ശ്രമിച്ചിരിക്കും: കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഉറപ്പ്
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടേറിയ സമയമാണ്. നിരന്തരം തോൽവികൾ ക്ലബ്ബ് ഇപ്പോൾ ഏറ്റുവാങ്ങി കഴിഞ്ഞു.അവസാനമായി കളിച്ച 11 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചത് ഒരു മത്സരത്തിൽ മാത്രമാണ്. ഒരു മത്സരത്തിൽ സമനില വഴങ്ങിയപ്പോൾ ബാക്കിവന്ന ഒമ്പത് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.
കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് തോൽപ്പിച്ചത്. അടുത്ത മത്സരത്തിൽ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഈ സീസണിൽ ഭൂരിഭാഗം ടീമുകളോടും ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ആശ്വസിക്കാൻ കഴിയുന്ന ഏക കാര്യം പ്ലേ ഓഫിന് യോഗ്യത നേടാൻ കഴിഞ്ഞു എന്നതാണ്. സീസണിന്റെ ആദ്യഘട്ടത്തിൽ മിന്നുന്ന പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് രണ്ടാംഘട്ടത്തിൽ കൂപ്പുകുത്തുകയായിരുന്നു.
ഹൈദരാബാദ് എഫ്സിക്കെതിരെയുള്ള മത്സരത്തിനുശേഷം പ്ലേ ഓഫ് മത്സരത്തിലേക്കാണ് ബ്ലാസ്റ്റേഴ്സ് പ്രവേശിക്കുക.ആ മത്സരത്തിലാണ് ക്ലബ്ബിന്റെ ശ്രദ്ധ ഇപ്പോൾ പതിഞ്ഞിരിക്കുന്നത്.പരിക്കുകൾ വല്ലാതെ പ്രതിസന്ധി ക്ലബ്ബിന് സൃഷ്ടിക്കുന്നുണ്ട്.ദിമി പ്ലേ ഓഫ് മത്സരത്തിൽ കളിക്കുമോ എന്നതിൽ ഉറപ്പുകൾ ഒന്നുമില്ല.അഡ്രിയാൻ ലൂണ തിരിച്ചെത്തുമോ എന്ന കാര്യത്തിലും ഉറപ്പ് പറയാൻ ആയിട്ടില്ല. ചുരുക്കത്തിൽ നിരവധി അനിശ്ചിതത്വങ്ങൾ ക്ലബ്ബിനകത്ത് നിലകൊള്ളുന്നുണ്ട്.
പക്ഷേ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരതാരമായ മിലോസ് ഡ്രിൻസിച്ച് ആരാധകർക്ക് വളരെയധികം മോട്ടിവേഷൻ നൽകുന്ന ഒരു മെസ്സേജ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ഇപ്പോൾ ശ്രദ്ധയുള്ളത് പ്ലേ ഓഫ് മത്സരത്തിലാണ്,ഞങ്ങൾ ഒരുമിച്ച് നിന്നുകൊണ്ട് കുറച്ച് വലിയ ഒന്ന് ചെയ്യാൻ ശ്രമിക്കും. നല്ല നിമിഷങ്ങളിലും മോശം നിമിഷങ്ങളിലും നിങ്ങൾ നൽകുന്ന പിന്തുണക്ക് നന്ദി, ഇതാണ് ഡ്രിൻസിച്ച് എഴുതിയിരിക്കുന്നത്.
അതായത് പ്ലേ ഓഫ് മത്സരത്തിൽ നമുക്ക് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും കുറച്ച് വലുത് പ്രതീക്ഷിക്കാം. ഒരുപക്ഷേ അഡ്രിയാൻ ലൂണ മടങ്ങിയെത്താൻ ഉള്ള ഒരു സാധ്യത അവിടെയുണ്ട്. ജീവൻ മരണ പോരാട്ടം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഓഫ് മത്സരത്തിൽ നടത്തും എന്ന ഒരു ഉറപ്പു തന്നെയാണ് ഈ മെസ്സേജിലൂടെ നമുക്ക് ലഭിക്കുന്നത്.