കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച തുടക്കം തന്നെയാണ് ഈ സീസണിൽ ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങൾ പിന്നിട്ടപ്പോൾ 17 പോയിന്റ്കൾ നേടിക്കൊണ്ട് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 5 വിജയങ്ങളാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞ ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ സമനില വഴങ്ങിയത് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ ഉണ്ടാക്കിയ കാര്യമാണ്.എന്തെന്നാൽ ബ്ലാസ്റ്റേഴ്സ് അർഹിച്ച ഒരു വിജയം ആ മത്സരത്തിൽ ലഭിക്കണമായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണ എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിറകിൽ നിന്നപ്പോഴും മഞ്ഞപ്പട തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കൈവിട്ടില്ല. ചാന്റുകൾ ഉയർത്തിക്കൊണ്ട് തങ്ങളുടെ താരങ്ങളെ പ്രചോദിപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കഴിഞ്ഞു. ഒരുപക്ഷേ അതിന്റെ ഫലമായി കൊണ്ട് തന്നെയാവണം രണ്ടും ഗോളുകൾ ബ്ലാസ്റ്റേഴ്സ് നേടിയത്. ബുദ്ധിമുട്ടുന്ന സമയത്തും ടീമിനെ പിന്തുണക്കാൻ ആരാധകർക്ക് സാധിക്കുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ സൂപ്പർതാരമായ മിലോസ് ഡ്രിൻസിച്ച് ഇതേക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു.ആരാധകർ തങ്ങൾക്ക് ഒരു എക്സ്ട്രാ മോട്ടിവേഷൻ നൽകുന്നു എന്നായിരുന്നു ഡ്രിൻസിച്ച് പറഞ്ഞത്.ആരാധകരുടെ സ്നേഹം ക്ലബ്ബിനകത്തെ ഓരോ താരങ്ങൾക്കും അനുഭവിക്കാൻ സാധിക്കുന്നുണ്ടെന്നും ഈ ഡിഫൻഡർ കൂട്ടിചേർത്തിട്ടുണ്ട്.ഈ പോസിറ്റിവിറ്റി തുടരാൻ കഴിയുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ക്ലബ്ബിനകത്തെ ഓരോ താരങ്ങൾക്കും ഈ ആരാധകരുടെ സ്നേഹം ഫീൽ ചെയ്യുന്നുണ്ട്.അത് ഞങ്ങൾക്ക് എല്ലാവർക്കും ഒരു എക്സ്ട്രാ പവർ നൽകുന്നു. എക്സ്ട്രാ മോട്ടിവേഷൻ നൽകുന്നു. സമാനതകളില്ലാത്ത പിന്തുണയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഞങ്ങൾക്ക് നൽകുന്നത്.ഞങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുന്നത് അവരാണ്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുക എന്നത് ഫന്റാസ്റ്റിക് ആണ്. ഈ പോസിറ്റിവിറ്റി തുടരാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഞാൻ,ഡ്രിൻസിച്ച് പറഞ്ഞു.
കഴിഞ്ഞ ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ 3 ഗോളുകൾ വഴങ്ങേണ്ടിവന്നു എന്നത് പ്രതിരോധത്തിലെ പാളിച്ചകൾ തുറന്നു കാണിക്കുന്നു.അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അതെല്ലാം നികത്തേണ്ടതുണ്ട്. ഡിസംബർ മൂന്നാം തീയതി ഗോവക്കെതിരെയാണ് ആ മത്സരം കളിക്കുക.കരുത്തരായ ഗോവ ഈ സീസണൽ മികച്ച പ്രകടനമാണ് നടത്തുന്നത്.