കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇപ്പോൾ അവസാനിച്ച സീസണിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് മിലോസ് ഡ്രിൻസിച്ച്. പ്രതിരോധനിരയിൽ മികച്ച രൂപത്തിൽ അദ്ദേഹം കാര്യങ്ങളെ കൈകാര്യം ചെയ്തിരുന്നു.അതുകൊണ്ടുതന്നെയാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ നിലനിർത്തുന്നത്. അടുത്ത സീസണിലും ഡ്രിൻസിച്ച് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരും.
പുതിയ അഭിമുഖത്തിൽ ഒരു ചോദ്യം ഈ പ്രതിരോധനിരതാരത്തോട് ചോദിക്കപ്പെട്ടിരുന്നു. അതായത് മത്സരത്തിൽ പുറകിൽ നിൽക്കുമ്പോഴും ഒരു താരം എന്ന നിലയിൽ എന്താണ് തിരികെ വരാൻ പ്രചോദിപ്പിക്കുന്നത് എന്നായിരുന്നു ചോദ്യം. എനർജി സ്ട്രോങ്ങ് ആക്കുക എന്നതാണ് തങ്ങൾ ചെയ്യാറുള്ളത് എന്നാണ് ഡ്രിൻസിച്ച് പറഞ്ഞിട്ടുള്ളത്.ഹോം മത്സരത്തിലും എവേ മത്സരത്തിലും കാര്യങ്ങൾ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഡ്രിൻസിച്ചിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഞങ്ങൾ പുറകിൽ നിൽക്കുമ്പോൾ എനർജി സ്ട്രോങ്ങ് ആക്കുക എന്നതാണ് ചെയ്യാറുള്ളത്. സ്വന്തം ആരാധകർക്ക് മുൻപിൽ ഹോമിൽ കളിക്കുമ്പോൾ കാര്യങ്ങൾ എളുപ്പമാണ്. എന്നാൽ എവേ മത്സരങ്ങളിൽ അങ്ങനെയല്ല. കാര്യങ്ങൾ കുറച്ച് വ്യത്യസ്തമാണ്, ഇതാണ് ഡ്രിൻസിച്ച് പറഞ്ഞിട്ടുള്ളത്.
ഹോമിൽ മികച്ച പ്രകടനം നടത്തുമ്പോഴും എവേ മത്സരങ്ങളിലെ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിന് വിനയാകാറുള്ളത്. ഈ കഴിഞ്ഞ സീസണിൽ ഗോവക്കെതിരെ അവിസ്മരണീയ തിരിച്ചുവരവ് നടത്തിയത് കൊച്ചി സ്റ്റേഡിയത്തിൽ വെച്ച് കൊണ്ടായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പുറകിൽ പോയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ നാലു ഗോളുകൾ നേടിക്കൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. അത്തരത്തിലുള്ള ഒരു മൈൻഡ് സെറ്റാണ് കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണുകളിലും വേണ്ടത്.