കഴിഞ്ഞ മത്സരം തോറ്റു എന്നത് ശരിയാണ്,പക്ഷേ ഞങ്ങൾക്കു മുന്നിൽ ഒരു ലക്ഷ്യമുണ്ട്: വ്യക്തമാക്കി ഡിഫൻഡർ മിലോസ് ഡ്രിൻസിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് നേരിടുക. ഇന്ന് രാത്രി 7:30ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഒരു വലിയ ഇടവേളക്ക് ശേഷം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് മടങ്ങിയെത്തുകയാണ്. തിരിച്ചുവരവ് വിജയത്തോടുകൂടി ഗംഭീരമാക്കാൻ കഴിയും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് എല്ലാം സമർപ്പിച്ച് പിന്തുണ നൽകാൻ ആരാധകർ തയ്യാറായിക്കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന് ഇത് ഒരല്പം ബുദ്ധിമുട്ടുള്ള സമയമാണ്.അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ക്ലബ്ബ് പരാജയപ്പെട്ടിട്ടുണ്ട്.അവസാനത്തെ ലീഗ് മത്സരത്തിൽ ഒഡീഷയായിരുന്നു ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. പക്ഷേ ഇപ്പോൾ ഇതിൽ നിന്നൊക്കെ തിരിച്ചുവരവ് അനിവാര്യമായ സമയമാണ്. അതുകൊണ്ടുതന്നെ എല്ലാ താരങ്ങളും 100% പ്രകടനം പുറത്തെടുത്തുകൊണ്ട് മികച്ച രീതിയിലുള്ള ഒരു വിജയം പഞ്ചാബ്നെതിരെ എല്ലാവരും പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒഡീഷയോട് പരാജയപ്പെട്ടതിന്റെ പ്രധാന കാരണം പ്രതിരോധത്തിലെ പിഴവുകൾ തന്നെയായിരുന്നു.ചെറിയ നിമിഷത്തെ അശ്രദ്ധ തിരിച്ചടിയായി. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരമായ മിലോസ് ഡ്രിൻസിച്ച് ആരാധകർക്ക് ഒരു ഉറപ്പ് നൽകുന്നുണ്ട്.അതായത് ആദ്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുക എന്നുള്ളത് മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഡ്രിൻസിച്ച് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾ പരാജയപ്പെട്ടു എന്നുള്ളത് ശരിയാണ്.പക്ഷേ ഞങ്ങൾക്ക് ഇനിയും ഒമ്പത് മത്സരങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്. ഞങ്ങളുടെ ലക്ഷ്യം എന്തെന്നാൽ ഈ സീസൺ അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക എന്നുള്ളതാണ്. ഞങ്ങൾ ഓരോ മത്സരങ്ങളെയും പടിപടിയായാണ് എടുക്കുക, ഇതാണ് ഡ്രിൻസിച്ച് പറഞ്ഞിട്ടുള്ളത്.
ഐഎസ്എല്ലിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ചെയ്തിരുന്നത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു.പക്ഷേ പിന്നീട് കാര്യങ്ങൾ താളം തെറ്റുകയായിരുന്നു. പൊതുവെ ദുർബലരായ പഞ്ചാബിനെതിരെ ഒരു മികച്ച വിജയം നേടാൻ ക്ലബ്ബിന് കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പക്ഷേ അത് എളുപ്പമുള്ള കാര്യമല്ലെന്ന് പരിശീലകൻ വുക്മനോവിച്ച് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞിട്ടുണ്ട്.