Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഒരുപാട് എക്സ്പീരിയൻസുള്ള താരമാണ് ഫെഡോർ,ഗോളുകൾ,അസിസ്റ്റുകൾ എന്നിവയൊക്കെയാണ് ഞങ്ങൾ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്:ഡ്രിൻസിച്ച്

2,670

ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു താരത്തെ കൊണ്ടുവരാൻ നിർബന്ധിതരായത്. അങ്ങനെയാണ് മുന്നേറ്റ നിരയിലേക്ക് ലിത്വാനിയൻ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.അദ്ദേഹം കഴിഞ്ഞ ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ അരങ്ങേറ്റം നടത്തിയിരുന്നു. ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി 7:30ന് കൊച്ചി കലൂരിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ വിജയം മാത്രം ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സിന് ഫെഡോർ തിളങ്ങേണ്ടത് അത്യാവശ്യമാണ്.ലൂണ,പെപ്ര എന്നിവരുടെ അഭാവത്തിൽ ചെർനിച്ചിൽ ഉള്ള പ്രതീക്ഷകൾ ഏറെയാണ്.

ഫെഡോറിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരമായ മിലോസ് ഡ്രിൻസിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വളരെയധികം പരിചയസമ്പത്തുള്ള താരമാണ് ചെർനിച്ച് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഗോളുകളും അസിസ്റ്റുകളും മികച്ച പ്രകടനങ്ങളുമെല്ലാം ഫെഡോറിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഡ്രിൻസിച്ച് പറഞ്ഞത് ഇപ്രകാരമാണ്.

ഫെഡോർ ഒരു നല്ല വ്യക്തിയാണ്.അദ്ദേഹത്തിന് ഒരുപാട് പരിചയസമ്പത്ത് ഉണ്ട്.അദ്ദേഹത്തിന് ഞങ്ങളെ ഒരുപാട് സഹായിക്കാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,പ്രത്യേകിച്ച് ഞങ്ങൾക്ക് പല താരങ്ങളെയും നഷ്ടമായ ഈ സാഹചര്യത്തിൽ.ഞങ്ങൾക്ക് ആവശ്യമുള്ള കോളിറ്റി അദ്ദേഹത്തിനുണ്ട്.ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് ഗോളുകളും അസിസ്റ്റുകളും മികച്ച പ്രകടനങ്ങളും എല്ലാം പ്രതീക്ഷിക്കുന്നു,ഇതാണ് ഡ്രിൻസിച്ച് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ വളരെ കുറച്ച് സമയം മാത്രമായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. ഇന്നത്തെ മത്സരത്തിൽ അദ്ദേഹം തിളങ്ങുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.പ്രത്യേകിച്ച് സ്വന്തം ആരാധകർക്ക് മുന്നിലുള്ള അരങ്ങേറ്റമാണ് ഇന്ന്. കൊച്ചി സ്റ്റേഡിയത്തിലെ അദ്ദേഹത്തിന്റെ ആദ്യത്തെ മത്സരം കൂടിയാണ് ഇന്നത്തേത്.