കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് മിലോസ് ഡ്രിൻസിച്ചിനെ കൊണ്ടുവന്നത്. 25 വയസ്സ് മാത്രമുള്ള താരം മോന്റെനെഗ്രോയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ സീസണിൽ നടത്തിയിരുന്നത്.
അതുകൊണ്ടുതന്നെയാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ നിലനിർത്തിയത്.മാത്രമല്ല താരത്തിന്റെ കോൺട്രാക്ട് പുതുക്കുകയും ചെയ്തിട്ടുണ്ട്.2026 വരെയുള്ള ഒരു പുതിയ കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിട്ടുള്ളത്. അടുത്ത രണ്ടുവർഷം കൂടി ഈ ഡിഫൻഡർ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകും. ഇത്തവണ അദ്ദേഹത്തോടൊപ്പം അലക്സാൻഡ്രെ കോയെഫായിരിക്കും അണിനിരക്കുക.
ക്ലബ്ബുമായി കരാർ പുതുക്കാൻ കഴിഞ്ഞതിൽ ഡ്രിൻസിച്ച് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇത്തവണ തന്റെ കുടുംബത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.കൊച്ചി വളരെയധികം സുരക്ഷിതമായ ഒരു നഗരമാണെന്നും ഡ്രിൻസിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ പരിശോധിക്കാം.
എന്റെ കുടുംബം ഇത്തവണ ഇന്ത്യയിലേക്ക് വരുന്നുണ്ട്. കാരണം ഇവിടെ ഇന്ത്യയിൽ മികച്ച സാഹചര്യങ്ങളും സുരക്ഷയും ഉണ്ട്.പ്രത്യേകിച്ച് കൊച്ചി എന്ന സിറ്റി വളരെയധികം സേഫാണ്. ഞാൻ 100% കേരള ബ്ലാസ്റ്റേഴ്സിലും ഫുട്ബോളിലുമാണ് ശ്രദ്ധ പതിപ്പിക്കുക. ഇവിടെ ജീവിക്കുക എന്നതും വിജയിക്കുക എന്നതും എല്ലാവരുടെയും സ്വപ്നമാണ്, ഇതാണ് ഡ്രിൻസിച്ച് പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിലെ പ്രീ സീസൺ പൂർത്തിയാക്കിക്കൊണ്ട് ഇപ്പോൾ കൊൽക്കത്തയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്.ഡ്യൂറന്റ് കപ്പിലാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിനെ കാണാൻ സാധിക്കുക.ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വരുന്ന ഓഗസ്റ്റ് ഒന്നാം തീയതിയാണ് ഈ മത്സരം നടക്കുക.