റെഡ് കണ്ട ഡ്രിൻസിച്ച് എത്ര മത്സരങ്ങൾ പുറത്തിരിക്കേണ്ടിവരും? ലെസ്ക്കോ ഫിറ്റായോ? ആരാധകരുടെ സംശയങ്ങൾക്കുള്ള മറുപടി ഇതാണ്.

ഈ സീസണിലെ ആദ്യത്തെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ച് ഏറ്റുവാങ്ങേണ്ടിവന്നത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മുംബൈ സിറ്റി എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് തോൽപ്പിച്ചത്.ഈ തോൽവി കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കലും അർഹിച്ചതായിരുന്നില്ല,മറിച്ച് ചോദിച്ചു വാങ്ങിയതാണ് എന്ന് പറയേണ്ടിവരും. കാരണം ബ്ലാസ്റ്റേഴ്സ് വരുത്തിവെച്ച രണ്ട് ഗോളുകളും ടീമിന്റെ പിഴവുകളിൽ നിന്ന് വഴങ്ങേണ്ടി വന്നതായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷങ്ങൾ തീർത്തും സംഘർഷഭരിതമായിരുന്നു. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻഡറായ മിലോസ് ഡ്രിൻസിച്ച് പതിവുപോലെ മികച്ച പ്രകടനം തന്നെയായിരുന്നു നടത്തിയിരുന്നത്.എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ അദ്ദേഹത്തിന് റെഡ് കാർഡ് വഴങ്ങേണ്ടി വന്നിരുന്നു. മുംബൈ സിറ്റി താരവുമായി സംഘർഷം ഉണ്ടാക്കിയതിന്റെ ഫലമായി കൊണ്ടാണ് ഡ്രിൻസിച്ചിന് റെഡ് കാർഡ് ലഭിച്ചത്. എതിർ താരത്തെ ഇടിച്ചു വീഴ്ത്തുകയാണ് ചെയ്തത്.

ഏതായാലും ഈ വിദേശ പ്രതിരോധനിരതാരത്തിന്റെ റെഡ് കാർഡ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. എത്ര മത്സരങ്ങളിൽ ഇനി അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം. രണ്ട് മത്സരങ്ങളിൽ ഡ്രിൻസിച്ച് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. താരത്തിന്റെ അഭാവം തിരിച്ചടിയാണ് എന്ന് പറയാൻ കാരണം പകരം ഇറക്കാൻ ഒരു വിദേശ സെന്റർ ബാക്ക് ഇല്ല എന്നത് തന്നെയാണ്.

മറ്റൊരു വിദേശ സെന്റർ ബാക്ക് ആയ മാർക്കോ ലെസ്കോവിച്ച് പരിക്കിന്റെ പിടിയിലാണ്.അദ്ദേഹം ഇപ്പോഴും പരിക്കിൽ നിന്ന് മുക്തനായിട്ടില്ല. അടുത്ത മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല എന്ന് തന്നെയാണ് സൂചനകൾ. അങ്ങനെയാണെങ്കിൽ പ്രീതം കോട്ടാലിനൊപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് പൊസിഷനിൽ ആരുണ്ടാവും എന്നത് ആരാധകരെ അലട്ടുന്ന കാര്യമാണ്. പക്ഷേ മികച്ച ഒരു താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ബെഞ്ചിലുണ്ട്.മറ്റാരുമല്ല,ഹോർമിപാം തന്നെ.

പുതിയ താരങ്ങളുടെ വരവോടുകൂടി യുവ താരമായ ഹോർമിക്ക് ഇതുവരെ ഈ സീസണിൽ അവസരം ലഭിച്ചിട്ടില്ല.പക്ഷേ ഈയൊരു സാഹചര്യത്തിൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.രണ്ട് ഇന്ത്യൻ സെന്റർ ബാക്ക്മാരുടെ ഒരു കൂട്ടുകെട്ട് നമുക്ക് കാണാൻ കഴിയും. അടുത്ത മത്സരം കൊച്ചിയിൽ വെച്ചുകൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.ഈ മത്സരത്തിൽ ഈ രണ്ടു താരങ്ങളും ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Hormipam RuivahKerala BlastersMarko LeskovicMilos Drincic
Comments (0)
Add Comment