ഒഫീഷ്യൽ :പ്രായം 24 മാത്രം,യൂറോപ്പിൽ നിന്നും ഡ്രിങ്കിച്ചിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.
ഇന്നലെ അർദ്ധരാത്രി ഒരു ഒഫീഷ്യൽ അനൗൻസ്മെന്റ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. ഒരു വിദേശ സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായിരുന്നു.ആ സ്ഥാനത്തേക്ക് 24 വയസ്സ് മാത്രമുള്ള ഒരു യൂറോപ്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.മിലോസ് ഡ്രിങ്കിച്ചാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുക.
ഒരു വർഷത്തെ കരാറിലാണ് അദ്ദേഹത്തെ ടീം സ്വന്തമാക്കിയിട്ടുള്ളത്. മോന്റെനെഗ്രോ ഇന്റർ നാഷണൽ ആണ് ഈ താരം.അവരുടെ അണ്ടർ 21 ടീമിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ FK Sutjeska Niksic എന്ന ക്ലബ്ബിനു വേണ്ടിയായിരുന്നു ഈ യുവതാരം കളിച്ചിരുന്നത്.അവർക്ക് വേണ്ടി 23 മത്സരങ്ങളിൽ നിന്ന് 2063 മിനിറ്റുകൾ ഇദ്ദേഹം കളിച്ചു.അതിൽ നിന്ന് 9 ക്ലീൻ ഷീറ്റുകൾ നേടിയപ്പോൾ 3 യെല്ലോ കാർഡുകൾ വഴങ്ങേണ്ടിവന്നു.
Sorry, but we couldn’t keep it in any longer! 😁
— Kerala Blasters FC (@KeralaBlasters) August 14, 2023
Moving into August 15 with our new No 1️⃣5️⃣!
Welcome to Kerala, Miloš! 💛#KBFC #KeralaBlasters pic.twitter.com/I8O7wdH6LW
കരിയറിന്റെ പീക്ക് സമയത്താണ് ഈ താരം ഉള്ളത് എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന് ഗുണകരമാകുന്ന കാര്യം.ലെസ്ക്കോവിച്ചിനൊപ്പമായിരിക്കും ഇദ്ദേഹം പ്രതിരോധ നിരയിൽ ഉണ്ടാവുക. കേരള ബ്ലാസ്റ്റേഴ്സ് അന്വേഷിച്ചു നടന്ന ഒരു പ്രൊഫൈൽ ഉള്ള താരമാണ് ഡ്രിങ്കിച്ചന്ന് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. കുറച്ച് സമയം എടുത്തെങ്കിലും അദ്ദേഹത്തെ ഏറെ ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ചിരുന്നുവെന്നും സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുണ്ട്.