ആർക്കാടാ കോട്ടാലിനെ ഒഴിവാക്കേണ്ടത്? ആരാധകർ ആവേശത്തിൽ!
കേരള ബ്ലാസ്റ്റേഴ്സ് ഒരു ആവേശകരമായ വിജയമാണ് ഇന്നലെ സ്വന്തമാക്കിയിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. താരസമ്പന്നമായ ഈസ്റ്റ് ബംഗാൾ തന്നെയാണ് മത്സരത്തിൽ ലീഡ് എടുത്തത്.പക്ഷേ രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് വിജയം പിടിച്ചു വാങ്ങുകയായിരുന്നു.
നോഹ സദോയിയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി സമനില ഗോൾ നേടിയത്.ഒരു കിടിലൻ ഗോൾ തന്നെയാണ് താരം നേടിയത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കൂടാതെ പെപ്രയാണ് വിജയഗോൾ നേടിയിട്ടുള്ളത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഷോട്ടിലൂടെയാണ് പെപ്ര കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്.ഇതോടെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ ക്ലബ്ബിന് സാധിച്ചു.
കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നുവെങ്കിലും മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ പ്രതിരോധനിര താരമായ പ്രീതം കോട്ടാലിന് കഴിഞ്ഞിരുന്നു.സെന്റർ ബാക്ക് പൊസിഷനിലാണ് താരം കളിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ ഒരു കിടിലൻ അസിസ്റ്റ് അദ്ദേഹം നൽകിയിരുന്നു.മാത്രമല്ല ഈസ്റ്റ് ബംഗാളിനെതിരെ നടന്ന ഇന്നലത്തെ മത്സരത്തിലും മനോഹരമായ പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്.ഡിഫൻസിൽ തന്നാൽ ആവുന്നതൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്.
4 ഇന്റർസെപ്ഷനുകൾ,3 ക്ലിയറൻസുകൾ,ഒരു റിക്കവറി,ഫൈനൽ തേടിലേക്ക് 2 പാസുകൾ, 5 അക്യുറേറ്റ് ലോങ്ങ് ബോളുകൾ എന്നിവയാണ് കോട്ടാൽ ഇന്നലത്തെ മത്സരത്തിൽ പുറത്തെടുത്ത പ്രകടനം. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം അദ്ദേഹത്തിന് നടത്താൻ കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഈ സമ്മറില്‍ അദ്ദേഹം ക്ലബ്ബ് വിടുമെന്ന റൂമറുകൾ ഒരുപാട് പ്രചരിച്ചിരുന്നു.പക്ഷേ ബ്ലാസ്റ്റേഴ്സിനകത്ത് തന്നെ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
പല ബ്ലാസ്റ്റേഴ്സ് ആരാധകരും അദ്ദേഹത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള പ്രകടനം ലഭിക്കാത്തതു കൊണ്ടായിരുന്നു ആരാധകർ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കോട്ടാൽ ഒരു നിർണായക ഘടകമാണ്.കോയെഫ് ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്നത് കൊണ്ട് തന്നെ കോട്ടാലിനെ സെന്റർ ബാക്ക് പൊസിഷനിൽ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്. ഇതുവരെ വിമർശിച്ചവരെ കൊണ്ട് തന്നെ മാറ്റി പറയിപ്പിക്കാൻ കോട്ടാലിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വസ്തുത.