ബെൻസിമയും മിട്രോവിച്ചും ഗോൾ വേട്ടക്ക് ആരംഭം കുറിച്ചു,വിജയിച്ച് അൽ ഹിലാലും അൽ ഇത്തിഹാദും.
സൗദി അറേബ്യൻ പ്രൊ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഇത്തിഹാദ് വിജയം നേടി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അൽ റിയാദിനെ അവർ തോൽപ്പിച്ചത്. മത്സരത്തിൽ സൂപ്പർ താരം കരിം ബെൻസിമ ഗോൾ നേടിയിട്ടുണ്ട്.സൗദി അറേബ്യൻ ലീഗിലെ താരത്തിന്റെ ആദ്യത്തെ ഗോളാണ് ഇത്.
പതിനേഴാം മിനിറ്റിൽ റൊമാരി ഞ്ഞോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ ബെൻസിമ നേടിയിരുന്നത്.പിന്നീട് ഹംദല്ല രണ്ട് ഗോളുകൾ നേടി.പിന്നീട് ഏറ്റവും അവസാനത്തിൽ ബെൻസിമയുടെ അസിസ്റ്റിൽ നിന്ന് ജമാനൊരു ഗോൾ നേടി.ഇതോടെ അൽ ഇത്തിഹാദിന്റെ ഗോൾ പട്ടിക പൂർത്തിയായി.മൂന്ന് മത്സരങ്ങളിൽ മൂന്നിലും വിജയിച്ചുകൊണ്ട് 9 പോയിന്റ് നേടി അവരാണ് ഒന്നാമത്.
Gol de Karim Benzema 🥹9️⃣ pic.twitter.com/41gl67cB8s
— MadridTotal (@MadridTotal_) August 24, 2023
മറ്റൊരു മത്സരത്തിൽ അൽ ഹിലാലും ഇതേ വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്ക് അൽ റയീദിനെയാണ് അവർ പരാജയപ്പെടുത്തിയത്. നെയ്മർ ജൂനിയർ പരിക്ക് മൂലം ഈ മത്സരത്തിൽ കളിച്ചിരുന്നില്ല. പുതിയ താരം മിട്രോവിച്ച് ഈ മത്സരത്തിൽ കളിക്കുകയും ഗോൾ നേടുകയും ചെയ്തിട്ടുണ്ട്. മത്സരത്തിന്റെ 42ആം മിനിറ്റിൽ റൂബൻ നെവസിന്റെ അസിസ്റ്റിൽ നിന്നാണ് മിട്രോവിച്ച് ഗോൾ നേടിയത്.
Mitrovic scores from a Ruben Neves assist 🎯 pic.twitter.com/UMVwl81yyv
— Saudi Xtra (@SaudiXtra) August 24, 2023
അൽ ദവ്സരി പിന്നീട് രണ്ട് ഗോളുകൾ നേടി.ഒരു ഗോൾ ഹംദാന്റെ വകയായിരുന്നു. ബ്രസീലിയൻ താരമായ മാൽക്കം ഒരു അസിസ്റ്റ് നേടിയപ്പോൾ സാവിച്ച് ഈ മത്സരത്തിൽ റെഡ് കാർഡ് കണ്ട് പുറത്ത് പോവുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി ഏഴ് പോയിന്റ് ഉള്ള അൽ ഹിലാൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.