മെസ്സിക്ക് വേണ്ടി സ്ഥാനമൊഴിയണം,പൊട്ടിത്തെറിച്ച് ഇന്റർ മിയാമി താരം.

എംഎൽഎസിൽ ഡെസിഗ്നേറ്റഡ് പ്ലെയർ എന്ന ഒരു നിയമമുണ്ട്. അതായത് ഒരു ടീമിന് അകത്ത് നിശ്ചിത അംഗങ്ങൾക്ക് ക്ലബ്ബ് ഉദ്ദേശിക്കുന്ന രൂപത്തിലുള്ള വലിയ സാലറികളും അനുകൂല്യങ്ങളും നൽകാം. ഡെസിഗ്നേറ്റഡ് താരങ്ങൾ അല്ലാത്തവർ എംഎൽഎസിന്റെ സാലറി നിയമങ്ങളുടെ പരിധിയിൽ വരുന്നവരാണ്. നിലവിൽ ഇന്റർ മിയാമിയിൽ ഡെസിഗ്നേറ്റഡ് താരങ്ങൾ എംഎൽഎസ് അനുവദിച്ച അത്രയുമുണ്ട്.

ലയണൽ മെസ്സി ഒരു ഡെസിഗ്നേറ്റഡ് പ്ലെയറാണ്. അതായത് മെസ്സി വരുമ്പോൾ ഇന്റർ മിയാമിയിലെ ഒരു ഡെസിഗ്നേറ്റഡ് താരം ക്ലബ്ബിന് പുറത്തു പോകേണ്ടിവരും. മെക്സിക്കൻ താരമായ റോഡോൾഫോ പിസാറോക്ക് തന്റെ സ്ഥാനം നഷ്ടമാവാവാനാണ് സാധ്യത. MLS ലെ ഈ നിയമത്തിനെതിരെ പിസാറോ വലിയ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.

ഇത് വളരെയധികം കഠിനമായ ഒന്നാണ്.എനിക്ക് ഇവിടെ കോൺട്രാക്ട് ഉണ്ട്.എന്നെ ക്ലബ്ബ് കൈമാറുമോ എന്നത് എനിക്ക് അറിയില്ല.ഇത് വളരെ വിചിത്രമാണ്. ലോകത്ത് ഒരിടത്തും ഇല്ലാത്ത ഒരു നിയമമാണ് MLS ൽ ഉള്ളത്,പിസാറോ പറഞ്ഞു.

12 മത്സരങ്ങളാണ് ഈ സീസണിൽ ഇന്റർ മിയാമിക്കു വേണ്ടി പിസാറോ കളിച്ചിട്ടുള്ളത്.ഗോളുകൾ ഒന്നും നേടിയിട്ടില്ല. ഒരു അസിസ്റ്റ് നേടിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ലയണൽ മെസ്സിയെ രജിസ്റ്റർ ചെയ്യണമെങ്കിൽ ഒരു ഡെസിഗ്നേറ്റഡ് താരത്തെ ഒഴിവാക്കേണ്ടി വരും.മെസ്സിക്ക് വേണ്ടി ബലിയാടാവുക ഈ മെക്സിക്കൻ താരമായിരിക്കും.

inter miamiLionel Messi
Comments (0)
Add Comment