നിലവിൽ കലണ്ടർ ഇയർ അടിസ്ഥാനമാക്കിക്കൊണ്ട് പ്രവർത്തിച്ച് പോരുന്ന ലീഗാണ് എംഎൽഎസ്. അതുകൊണ്ടുതന്നെ ഫിഫയുടെ ഇന്റർനാഷണൽ ബ്രേക്കിൽ അമേരിക്കൻ ലീഗ് നിർത്തി വെക്കാറില്ല.രാജ്യാന്തര മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെ അമേരിക്കയിൽ ലീഗ് മത്സരങ്ങളും നടക്കും.ഇന്റർനാഷണൽ ടീമുകൾക്ക് വേണ്ടി കളിക്കുന്ന താരങ്ങൾക്ക് ഈ മത്സരങ്ങൾ നഷ്ടമാവാറാണ് പതിവ്.
സെപ്റ്റംബർ മാസത്തിലെ വേൾഡ് കപ്പ് ക്വാളിഫയർ മത്സരങ്ങൾ സൗത്ത് അമേരിക്കയിൽ നടക്കുന്നുണ്ട്. ലയണൽ മെസ്സിയുടെ അർജന്റീന 2 മത്സരങ്ങൾ കളിക്കുന്നതിനാൽ മെസ്സി ആ മത്സരങ്ങൾക്ക് വേണ്ടി അർജന്റീനയിലേക്ക് പോകും.അതായത് ഇന്റർ മയാമിയുടെ രണ്ടോ മൂന്നോ മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാകും എന്ന് ഉറപ്പായി കഴിഞ്ഞു. ഇത് ഇന്റർ മായാമിക്ക് മാത്രമല്ല തിരിച്ചടിയാവുന്നത്. മറിച്ച് എംഎൽഎസ് ലീഗിന് തന്നെ തിരിച്ചടിയാണ്.
എന്തെന്നാൽ ഇവരുടെ വരുമാനത്തിന്റെ കാര്യത്തിൽ ഒരു ഇടിവ് ആ മത്സരങ്ങളിൽ സംഭവിക്കും.അതില്ലാതാക്കാൻ വേണ്ടി നിയമങ്ങളിൽ മാറ്റം വരുത്താൻ ഇപ്പോൾ എംഎൽഎസ് ആലോചിക്കുന്നുണ്ട്.ഫിഫയുടെ ഇന്റർനാഷണൽ ബ്രേക്ക് നടക്കുന്ന സമയത്ത് ലീഗിലെ മത്സരങ്ങൾ നിർത്തിവയ്ക്കാൻ എംഎൽഎസ് ആലോചിക്കുന്നുണ്ട് എന്നതാണ് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ലയണൽ മെസ്സിയുടെ ഈ വരവ് തന്നെയാണ് ഈ പുനർ ചിന്തക്ക് കാരണമായിട്ടുള്ളത്.
ലയണൽ മെസ്സിയുടെ അഭാവത്തെക്കുറിച്ച് സംസാരിക്കുന്ന വേളയിൽ ഇന്റർ മയാമിയുടെ കോച്ചായ മാർട്ടിനോ ഇത്തരത്തിലുള്ള ഒരു നിർദ്ദേശം ലീഗ് അധികൃതർക്ക് നൽകിയിരുന്നു.അടുത്തവർഷം ഇങ്ങനെ ഉണ്ടാവില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് എന്നായിരുന്നു കോച്ച് പറഞ്ഞിരുന്നത്. ഇതുകൊണ്ടൊക്കെയാണ് ഇപ്പോൾ ഈ നിയമങ്ങളിൽ മാറ്റം വരുത്താൻ എംഎൽഎസ് ആലോചിക്കുന്നത്.