സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കാൻ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് സാധിച്ചിരുന്നു. തികച്ചും അപ്രതീക്ഷിതമായി കൊണ്ടാണ് ലയണൽ മെസ്സി ഇന്റർ മിയാമിയിൽ എത്തുന്നത്. ഇത്ര പെട്ടെന്ന് മെസ്സി യൂറോപ്പ്യൻ ഫുട്ബോളിനോട് വിട പറയും എന്നുള്ളത് ആരും പ്രതീക്ഷിച്ചിരുന്നില്ല.മോശമല്ലാത്ത രൂപത്തിലുള്ള ഒരു സാലറിയും ലയണൽ മെസ്സിക്ക് ഇന്റർ മിയാമി ലഭിക്കും.
യഥാർത്ഥത്തിൽ MLS ൽ ചില സാലറി നിയമങ്ങളുണ്ട്. എന്നാൽ ഒരു ടീമിലെ മൂന്ന് താരങ്ങൾക്ക് ആ സാലറി നിയമങ്ങൾ ബാധകമല്ല. അവർക്ക് എത്ര സാലറി വേണമെങ്കിലും ക്ലബ്ബുകൾക്ക് നൽകാൻ കഴിയും. അത്തരത്തിൽ മൂന്ന് താരങ്ങൾ ഇന്റർമിയാമിൽ ൽ സാലറി കൈപ്പറ്റുന്നുണ്ട്. ഇതിന് പുറമെയാണ് ലയണൽ മെസ്സിയെ കൂടി വലിയ സാലറി നൽകിക്കൊണ്ട് ഇന്റർ മിയാമി സൈൻ ചെയ്തിരിക്കുന്നത്. മെസ്സിക്ക് വേണ്ടി MLS ഈ നിയമത്തിൽ ഇളവ് വരുത്തുകയും അത് വഴിയാണ് ഇന്റർ മിയാമി ഇപ്പോൾ മെസ്സിയെ സ്വന്തമാക്കിയിട്ടുള്ളത്.
ഈ വിഷയത്തിൽ മറ്റൊരു MLS ക്ലബ്ബായ ന്യൂ ഇംഗ്ലണ്ടിന്റെ പരിശീലകനായ ബ്രൂസ് അരീന തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. നിയമം മാറ്റിവെച്ചെങ്കിലും തങ്ങൾക്കൊന്നും കുഴപ്പമില്ല എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ലയണൽ മെസ്സിയെ ഈ ലീഗിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളത് മികച്ച ഒരു കാര്യമാണ്. ഇന്റർ മിയാമിയിൽ ഇതിനോടകം തന്നെ 3 ഡെസിഗ്നേറ്റഡ് താരങ്ങൾ ഉണ്ട്. ഇതിനു പുറമേയാണ് മെസ്സിയെ മിയാമി സൈൻ ചെയ്തിട്ടുള്ളത്.അത് നിയമത്തിൽ മാറ്റം വരുത്തലാണ്. പക്ഷേ ഞങ്ങൾ ഇതുമായി പൊരുത്തപ്പെട്ട് പോകും. കാരണം ഇത് ലീഗിന് ഗുണകരമാവുന്ന ഒരു കാര്യമാണ്.ബെക്കാമിന് ലയണൽ മെസ്സിയെ അദ്ദേഹത്തിന്റെ ക്ലബ്ബിലേക്ക് ആകർഷിക്കാൻ സാധിച്ചു. മെസ്സിക്ക് 36 വയസ്സ് ആയിട്ടുണ്ടെങ്കിലും അദ്ദേഹം ഈ ലീഗിലും സിറ്റിയിലും വലിയ ഒരു ഇമ്പാക്ട് തന്നെ ഉണ്ടാക്കും. അത് എല്ലാവർക്കും ഗുണം ചെയ്യുന്ന ഒരു കാര്യമായിരിക്കും “ഇതാണ് ന്യൂ ഇംഗ്ലണ്ടിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിക്ക് പുറമേ മൂന്ന് ഡെസിഗ്നേറ്റഡ് താരങ്ങൾ ഇന്റർ മിയാമിയിൽ ഉണ്ട്. അതുകൊണ്ടുതന്നെ ഒരു താരത്തെ ഒഴിവാക്കാനോ അല്ലെങ്കിൽ സാലറിയിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്. ഏതായാലും മെസ്സിയുടെ വരവ് MLS ൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും എന്ന് കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.