അങ്ങനെ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് പോരാട്ടത്തിന് വിരാമമായിരിക്കുന്നു. കിടിലൻ ട്വിസ്റ്റോടുകൂടി തന്നെയാണ് ഷീൽഡ് കിരീടപോരാട്ടം അവസാനച്ചിരിക്കുന്നത്.മുംബൈ കൈകളിൽ നിന്നും ഷീൽഡ് കിരീടം മോഹൻ ബഗാൻ തട്ടിപ്പറിച്ച് എടുക്കുന്ന ഒരു കാഴ്ചയാണ് ഇന്ന് കാണാൻ സാധിച്ചിട്ടുള്ളത്.
മോഹൻ ബഗാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ അവസാന ലീഗ് മത്സരം നടന്നിട്ടുള്ളത്. ഇന്നത്തെ മത്സരത്തിൽ തോൽക്കാതിരുന്നാൽ മാത്രം മതിയായിരുന്നു മുംബൈ സിറ്റിക്ക് ഷീൽഡ് കിരീടം നിലനിർത്താൻ. എന്നാൽ മോഹൻബഗാൻ നിർണ്ണായക പോരാട്ടത്തിൽ വിജയിച്ചു കയറി.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ ഈ മത്സരത്തിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയിട്ടുള്ളത്.
മത്സരത്തിന്റെ 28ആം മിനിറ്റിൽ ലിസ്റ്റൻ കൊളാസോയാണ് മോഹൻ ബഗാന് ലീഡ് നേടിക്കൊടുത്തത്. തകർപ്പൻ ഗോളാണ് നേടിയിട്ടുള്ളത്.പെട്രടോസിന്റെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ നേടിയത്. പിന്നീട് മത്സരത്തിന്റെ 80ആം മിനിറ്റിൽ കമ്മിങ്‌സ് കൂടി ഗോൾ നേടുകയായിരുന്നു.പെട്രറ്റോസിന്റെ അസിസ്റ്റിൽ നിന്ന് തന്നെയാണ് താരവും ഗോൾ നേടിയത്. പിന്നീട് 89ആം മിനുട്ടിൽ ചാങ്തെ മുംബൈക്ക് വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. മത്സരത്തിന്റെ അവസാനത്തിൽ മോഹൻ ബഗാൻ താരം ബ്രണ്ടൻ ഹാമിൽ റെഡ് കാർഡ് കണ്ടുകൊണ്ട് പുറത്താവുകയും ചെയ്തു.
ആദ്യമായാണ് മോഹൻ ബഗാൻ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കുന്നത്. 22 മത്സരങ്ങളിൽ നിന്ന് 15 വിജയങ്ങൾ നേടി കൊണ്ട് 48 പോയിന്റാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 14 വിജയങ്ങൾ നേടി കൊണ്ട് 47 പോയിന്റ് നേടിയ മുംബൈ സിറ്റി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. ഇനി പ്ലേ ഓഫ് മത്സരങ്ങളാണ് നടക്കുക.