ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു കിടിലൻ മത്സരമായിരുന്നു അവസാനിച്ചിരുന്നത്. കൊൽക്കത്തയിലെ നഗര വൈരികളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കൊണ്ടാണ് മത്സരം അവസാനിപ്പിച്ചത്.
ഒരു കിടിലൻ പോരാട്ടം തന്നെയാണ് ഇന്നലെ അരങ്ങേറിയത്. കലിംഗ സൂപ്പർ കപ്പ് നേടിയതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഈസ്റ്റ് ബംഗാൾ കളിക്കളത്തിലേക്ക് എത്തിയിരുന്നത്. മറുഭാഗത്ത് മോഹൻ ബഗാനും ശക്തിയോടുകൂടി കളത്തിലേക്ക് എത്തി. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ അജയ് ചേത്രിയിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തുകയായിരുന്നു. എന്നാൽ പതിനേഴാം മിനിറ്റിൽ അർമാന്റോ സാദികു ഗോൾ നേടിക്കൊണ്ട് മോഹൻ ബഗാനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ 55 മിനിട്ടിൽ തങ്ങൾക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി വളരെ മനോഹരമായി കൊണ്ട് കൺവേർട്ട് ചെയ്ത് ക്ലൈറ്റൻ സിൽവ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിക്കുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ 87 ആമത്തെ മിനിറ്റിൽ ദിമിത്രി പെട്രറ്റൊസ് ഒരു കിടിലൻ ഷോട്ടിലൂടെ ഗോൾ നേടിക്കൊണ്ട് മോഹൻ ബഗാന് സമനില നേടിക്കൊടുത്തപ്പോൾ സ്റ്റേഡിയം പൊട്ടിത്തെറിക്കുകയായിരുന്നു. തികച്ചും തീപാറിയ ഒരു പോരാട്ടം തന്നെയാണ് നടന്നത്.
എന്നാൽ പതിവുപോലെ വിവാദങ്ങളും ബാക്കിയാണ്. റഫറിയുടെ പല തീരുമാനങ്ങളും പതിവ് പോലെ മണ്ടത്തരമായിരുന്നു. അതുകൊണ്ടുതന്നെ രണ്ട് ടീമിന്റെയും ആരാധകർ ഇപ്പോൾ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ട്.ഡെർബിയുടെ എല്ലാ ആവേശവും ഈ മത്സരത്തിൽ ഉണ്ടായിരുന്നു. മാത്രമല്ല ഒരു റെക്കോർഡും പിറന്നിട്ടുണ്ട്.ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ സ്റ്റേഡിയത്തിൽ എത്തിയ ഒരു മത്സരം കൂടിയാണ് ഇത്.57983 ആരാധകരാണ് ഈ പോരാട്ടം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. അതുകൊണ്ടുതന്നെ യുദ്ധസമാനമായിരുന്നു മത്സരം.കേരള ബ്ലാസ്റ്റേഴ്സിന്റെ റെക്കോർഡ് ആണ് ഇവർ തകർത്തത്. ഇതിനു മുൻപ് ഈ സീസണിൽ ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ എത്തിയ മത്സരം കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരമായിരുന്നു.
നിലവിൽ പോയിന്റ് പട്ടികയിൽ മോഹൻ ബഗാൻ അഞ്ചാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് ആണ് അവർക്കുള്ളത്.അതേസമയം ഈസ്റ്റ് ബംഗാൾ ഏഴാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്ന് പന്ത്രണ്ട് പോയിന്റ് മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. എഫ് സി ഗോവയാണ് നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.