കഴിഞ്ഞ മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ റെക്കോർഡ് കാണികളായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അണിനിരന്നിരുന്നത്. ആകെ അഞ്ച് ടിഫോകൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉയർത്തുകയും ചെയ്തിരുന്നു. മുംബൈ സിറ്റിക്ക് കൊച്ചി സ്റ്റേഡിയം നരകമാക്കി തീർക്കും എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നത്.അത് കൃത്യമായി കാണിച്ചു കൊടുത്തു എന്നത് മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തുകയും ചെയ്തു.
അതായത് പറഞ്ഞത് പ്രവർത്തിച്ച് കാണിച്ചുകൊടുത്തു എന്നാണ് ഇതിലൂടെ നമുക്ക് തെളിയുന്നത്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാന്റെ മൈതാനമായ സോൾട്ട് ലേക്കിലായിരുന്നു കളിച്ചിരുന്നത്. അവിടെ പ്രധാനമായും രണ്ട് ടിഫോകളായിരുന്നു ഉയർന്നിരുന്നത്.രണ്ടും കേരള ബ്ലാസ്റ്റേഴ്സിനെ പരിഹസിക്കുന്നതായിരുന്നു. ഒന്നിൽ ഉണ്ടായിരുന്നത് മോഹൻ ബഗാന് പ്രതിനിധീകരിക്കുന്ന കടുവയുടെ മാസ്ക്കോട്ട് കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിക്കുന്ന ആനയുടെ മാസ്ക്കോട്ടിന്റെ തുമ്പിക്കൈ അരിഞ്ഞിടുന്നതായിരുന്നു.
നിങ്ങളുടെ കിരീട സ്വപ്നങ്ങൾ ഇവിടെ അവസാനിക്കുന്നു എന്നായിരുന്നു മോഹൻബഗാൻ ആരാധകർ ആ ടിഫോയിൽ എഴുതിയിരുന്നത്. രണ്ടാമത്തെ ടിഫോയിൽ ഉള്ളത് ഒരു പ്രായമായ വ്യക്തി പത്രം വായിക്കുന്ന ചിത്രമാണ്. വർഷം 2040 എന്നത് അതിൽ വളരെ വലുതാക്കി എഴുതിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ആദ്യ കിരീടം അന്വേഷിക്കുന്നു എന്നാണ് പത്രവാർത്തയിൽ ഉള്ളത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ആനയുടെ മാസ്കോട്ട് അവിടെ കരയുന്നത് കാണാം. മോഹൻ ബഗാൻ കിരീടങ്ങളുമായി നിൽക്കുന്ന ചിത്രവും അതിലുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് കിരീടങ്ങൾ ലഭിക്കാത്തതിനെ പരിഹസിക്കുകയാണ് ഇതിലൂടെ മോഹൻ ബഗാൻ ആരാധകർ ചെയ്തിട്ടുള്ളത്. പക്ഷേ മത്സരത്തിൽ മോഹൻ ബഗാൻ പൊട്ടി.അതും സ്വന്തം മൈതാനത്ത് പൊട്ടി. ചുരുക്കത്തിൽ ഈ വെല്ലുവിളികളും പരിഹാസങ്ങളും എല്ലാം പാഴായി എന്ന് തന്നെ പറയേണ്ടിവരും. കാരണം ഒരു പോയിന്റ് പോലും നേടാൻ കഴിയാതെ അവർക്ക് സ്വന്തം മൈതാനത്ത് മടങ്ങേണ്ടി വരികയായിരുന്നു.
യുവാൻ ഫെറാണ്ടോയുടെ മോഹൻ ബഗാൻ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയം അറിഞ്ഞിട്ടില്ലായിരുന്നു. ആറു മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച അവർ അഹങ്കാരത്തിന്റെ കൊടുമുടിയിലായിരുന്നു. പക്ഷേ അത് ഇത്തവണ തീർപ്പാക്കി കൊടുത്തിട്ടുണ്ട്.പ്രത്യേകിച്ച് ആദ്യ പകുതിയിൽ ഒക്കെ മോഹൻ ബഗാൻ ചിത്രത്തിൽ പോലും ഇല്ലായിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് സമ്പൂർണ്ണമായും അവരെ തകർത്തു കളഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം ഇല്ലാതാക്കാൻ വന്നിട്ട് എന്തായി എന്നാണ് ഇപ്പോൾ മോഹൻ ബഗാൻ ആരാധകരോട് ബ്ലാസ്റ്റേഴ്സ് ഫാൻസിന് ചോദിക്കാനുള്ളത്. തുടർച്ചയായ മൂന്നാം തോൽവിയാണ് അവർ ഈ സീസണിൽ ഇപ്പോൾ വഴങ്ങിയത്.കേരള ബ്ലാസ്റ്റേഴ്സ് വിജയ കുതിപ്പ് തുടരുകയാണ്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ് ആണ്.അങ്ങനെ എല്ലാംകൊണ്ടും മികവിന്റെ പാരമ്യതയിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെ ഓർത്ത് ആരാധകർ സന്തോഷത്തിൽ ആറാടുകയാണ്. അതേസമയം മോഹൻ ബഗാന് ആരാധകർ നിരാശ മാത്രമാണ് ഇപ്പോൾ നൽകുന്നത്.ഫെറാണ്ടോയെ പുറത്താക്കണമെന്ന അവരുടെ ആവശ്യം വർദ്ധിക്കുകയാണ് ഇപ്പോൾ.