എപ്പോഴും റഫറിമാരെ കുറിച്ച് മോശമായി സംസാരിക്കുന്നത് ശരിയല്ലല്ലോ? എല്ലാം മനസ്സിലൊതുക്കി ഹബാസ്.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരുടെ പോരാട്ടമാണ് നടന്നിരുന്നത്. ഗോവയും മോഹൻ ബഗാനും തമ്മിലാണ് ഏറ്റുമുട്ടിയത്.ഏകപക്ഷീയമായ ഒരു ഗോളിന് ഗോവയെ തോൽപ്പിക്കാൻ മോഹൻ ബഗാന് കഴിഞ്ഞിരുന്നു. മത്സരത്തിന്റെ എഴുപത്തിനാലാം മിനിറ്റിൽ സൂപ്പർ താരം ദിമിത്രി പെട്രറ്റൊസ് നേടിയ ഗോളാണ് മോഹൻ ബഗാന് വിജയം നേടിക്കൊടുത്തത്.

ഈ വിജയത്തോടെ കൂടി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താൻ മോഹൻ ബഗാന് കഴിഞ്ഞിട്ടുണ്ട്. 13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് അവർക്കുള്ളത്.13 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള ഗോവ രണ്ടാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്ന് പോയിന്റുള്ള 31ഒഡീഷയാണ് ഒന്നാം സ്ഥാനത്ത്.അതേസമയം കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് ഇറങ്ങിയിട്ടുണ്ട്.

ഇന്നലത്തെ മത്സരത്തിൽ മോഹൻ ബഗാന് അനുകൂലമായി ഒരു പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു. ഗോവൻ താരം ഹാൻഡ് ബോൾ വഴങ്ങുകയായിരുന്നു.പക്ഷേ റഫറി അത് അനുവദിച്ചിരുന്നില്ല. അതേപോലെ മത്സരത്തിൽ വേറെയും റഫറിയുടെ തെറ്റായ തീരുമാനങ്ങൾ ഉണ്ടായിരുന്നു. ഗോവക്ക് അനുകൂലമായ പല കാര്യങ്ങളും റഫറി നിഷേധിച്ചിരുന്നു. ഇക്കാര്യത്തിലും വിമർശനങ്ങൾ വരുന്നുണ്ട്.പക്ഷേ മോഹൻ ബഗാന്റെ പരിശീലകനായ ലോപസ് ഹബാസ് ഇതെല്ലാം മനസ്സിൽ ഒതുക്കി വച്ചിരിക്കുകയാണ്. എപ്പോഴും റഫറിമാരെ കുറിച്ച് മോശം പറയുന്നത് നല്ലതല്ല എന്നാണ് ഹബാസ് പറഞ്ഞിട്ടുള്ളത്.

എല്ലാ സമയവും പരിശീലകർ റഫറിമാരെ കുറിച്ച് മോശം പറയുന്നത് നല്ല ഒരു കാര്യമല്ല. കാരണം അവരും പ്രൊഫഷണൽസാണ്, ഇതാണ് ഹബാസ് പറഞ്ഞിട്ടുള്ളത്. മോശം പ്രകടനമായിരുന്നു ഇതുവരെ മോഹൻ ബഗാൻ നടത്തിയിരുന്നത്. പക്ഷേ ഈ പരിശീലകൻ തിരിച്ചെത്തിയതോടുകൂടി അവർ മികവിലേക്ക് തിരിച്ചു വരുന്നുണ്ട്. അതിന്റെ ഒരു തെളിവ് തന്നെയാണ് ഗോവയെ അവർ തോൽപ്പിച്ചതും.

എന്നാൽ മത്സരത്തിലെ റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ എപ്പോഴും രസം കൊല്ലിയാവുന്ന കാര്യമാണ്.ഇതിനെതിരെ പരിശീലകർ എപ്പോഴും സംസാരിക്കാറുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് റഫറിമാരുടെ നിലവാരത്തെക്കുറിച്ച് നിരന്തരം പരാതി പറയാറുണ്ട്. പക്ഷേ നിലവാരം വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള യാതൊരുവിധ നടപടികളും ഇതുവരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആരംഭിച്ചിട്ടില്ല.

ISLMohun Bagan Super Giants
Comments (0)
Add Comment