മോഹൻ ബഗാൻ സൂപ്പർതാരം ക്ലബ്ബ് വിടുന്നു, സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും!
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചവരാണ് മോഹൻ ബഗാൻ.ഐഎസ്എൽ ഷീൽഡ് കിരീടം അവർ സ്വന്തമാക്കിയിരുന്നു. എന്നാൽ ഐഎസ്എൽ കപ്പ് ഫൈനലിൽ അവർ പരാജയപ്പെടുകയായിരുന്നു. ശക്തമായ ഒരു നിരയെ തന്നെ അവകാശപ്പെടാൻ കഴിയുന്ന ക്ലബ്ബാണ് മോഹൻ ബഗാൻ.
അവരുടെ മധ്യനിരയിലെ ഫിന്നിഷ് സൂപ്പർ താരമാണ് ജോണി കൗക്കോ.ഫിൻലാന്റ് ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം 2021 മുതൽ മോഹൻ ബഗാന്റെ താരമാണ്.എന്നാൽ ഇപ്പോൾ അദ്ദേഹം ക്ലബ്ബ് വിടാനുള്ള തീരുമാനത്തിലാണ്. ഐഎസ്എല്ലിലെ തന്നെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
സെൻട്രൽ മിഡ്‌ഫീൽഡർ റോളിലാണ് താരം കളിക്കുന്നത്.താരത്തെ സ്വന്തമാക്കാൻ പ്രധാനമായും മൂന്ന് ക്ലബ്ബുകളാണ് ഉള്ളത്. അതിലൊന്ന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്.ബ്ലാസ്റ്റേഴ്സും ഇദ്ദേഹത്തെ പരിഗണിക്കുന്നുണ്ട് എന്ന് തന്നെയാണ് റൂമർ. അതേസമയം മറ്റു ക്ലബ്ബുകൾ വരുന്നത് മുംബൈ സിറ്റിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമാണ്.
ഇതിൽ നോർത്ത് ഈസ്റ്റിന്റെ കാര്യത്തിൽ വലിയ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. താരത്തിനു വേണ്ടി കാര്യമായി പരിശ്രമിക്കുന്നത് നോർത്ത് ഈസ്റ്റ് തന്നെയാണ്. നിലവിൽ നോർത്ത് ഈസ്റ്റിനാണ് മുൻഗണന എന്ന് പറയേണ്ടിവരും. പക്ഷേ മുംബൈയും ബ്ലാസ്റ്റേഴ്സും ഈയൊരു റേസിൽ നിന്നും പിന്മാറിയിട്ടില്ല.അദ്ദേഹം അടുത്ത സീസണിൽ എവിടെ കളിക്കും എന്നത് കാത്തിരുന്ന കാണേണ്ട കാര്യമാണ്.