കടുത്ത ശിക്ഷകൾ ഉണ്ടാവില്ലേ? ആർട്ടിക്കിൾ 51 ഉപയോഗപ്പെടുത്തില്ലേ? കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ചോദിക്കുന്നു.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാനും മുംബൈ സിറ്റി എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ മോഹൻ ബഗാനെ തോൽപ്പിക്കാൻ മുംബൈ സിറ്റിക്ക് കഴിഞ്ഞിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവരുടെ വിജയം. മോഹൻ ബഗാന് വേണ്ടി കമ്മിങ്സ് ഗോൾ കണ്ടെത്തിയപ്പോൾ മുംബൈയുടെ ഗോളുകൾ സ്റ്റുവർട്ട്,ബിപിൻ സിംഗ് എന്നിവരുടെ വകയായിരുന്നു.
ഈ മത്സരത്തിൽ നിരവധി കാർഡുകൾ പിറന്നിരുന്നു. 7 റെഡ് കാർഡുകൾക്ക് പുറമേ 11 യെല്ലോ കാർഡുകളും പിറന്നു. നിരവധി അനിഷ്ട സംഭവങ്ങൾ മത്സരത്തിനിടയിലും മത്സരത്തിനു ശേഷവും നടന്നു. കഴിഞ്ഞ മുംബൈക്ക് എതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിലും അനിഷ്ട സംഭവങ്ങൾ നടന്നിരുന്നു. അതിന്റെ ഫലമായി കൊണ്ട് ബ്ലാസ്റ്റേഴ്സ് സൂപ്പർതാരങ്ങളായ ഡ്രിൻസിച്ച്,പ്രബീർ ദാസ് എന്നിവർക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കുകൾ ലഭിച്ചിരുന്നു.
റഫറിയെ വിമർശിച്ചതിന്റെ പേരിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഒരു മാച്ച് സസ്പെൻഷൻ ലഭിച്ചിരുന്നു.50000 പിഴയായി കൊണ്ട് ലഭിക്കുകയും ചെയ്തിരുന്നു.ആർട്ടിക്കിൾ 51 ലംഘിച്ചു എന്ന് ആരോപിച്ചു കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനെതിരെ നടപടിയെടുത്തത്.പക്ഷേ ആരാധകരുടെ ഇവിടത്തെ പ്രധാനപ്പെട്ട ചോദ്യം ഇത് മറ്റുള്ള താരങ്ങൾക്കൊന്നും ബാധകമാവുന്നില്ലേ എന്നതാണ്.
ഇന്നലത്തെ മത്സരങ്ങളിൽ റെഡ് കാർഡ് ലഭിച്ച എല്ലാ താരങ്ങൾക്കും ഒരു മത്സരം മാത്രമാണ് നഷ്ടമാവുക.പ്രബീറിനും മിലോസിനും ലഭിച്ചതുപോലെ കടുത്ത ശിക്ഷകൾ AIFF നൽകാൻ തയ്യാറാകുമോ എന്നതാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ചോദിക്കുന്നത്. അതല്ല മുംബൈയോടും മോഹൻ ബഗാനോടും AIFF സോഫ്റ്റ് കോർണർ സ്വീകരിക്കുമോ എന്നത് ആരാധകർ ഭയപ്പെടുന്നുണ്ട്.അതോടൊപ്പം തന്നെ ഗുരുതരമായ ആരോപണമാണ് സ്റ്റുവർട്ട് നടത്തിയത്. റഫറിക്ക് പണം നൽകിയില്ലേ എന്ന് അദ്ദേഹം റഫറിയുടെ തൊട്ട് മുന്നിൽ വച്ചുകൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു. ഇത്രയും ഗുരുതരമായ ഒരു പ്രവർത്തിക്ക് എന്ത് നടപടിയാണ് AIFF എടുക്കുക എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.കടുത്ത ശിക്ഷ അർഹിക്കുന്ന ഒന്നുതന്നെയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.
മാത്രമല്ല മോഹൻ ബഗാൻ താരമായ ലിസ്റ്റൻ റഫറിയോട് മോശമായി പെരുമാറിയിരുന്നു.ഇവാൻ വുക്മനോവിച്ചിന് മേൽ ചാർത്തപ്പെട്ട ആർട്ടിക്കിൾ 51 ഇവിടെയൊന്നും ബാധകമല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെയും ഇത്തരം അനിഷ്ട സംഭവങ്ങളിൽ മുംബൈ താരങ്ങളും മോഹൻ ബഗാൻ താരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും AIFF കടുത്ത നടപടികൾ സ്വീകരിക്കാറില്ല. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിൽ മാത്രം അങ്ങനെയല്ല എന്നത് ആരാധകർക്കിടയിൽ വലിയ പ്രതിഷേധമാണ് സൃഷ്ടിക്കുന്നത്.