കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ പഞ്ചാബിനോടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടിയിരുന്നത്.പക്ഷേ തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് ആഘാതം വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്.
പക്ഷേ ഈ മത്സരത്തിലെ രണ്ട് പോസിറ്റീവുകൾ നോഹ സദോയിയും ജീസസ് ജിമിനസുമാണ്.നോഹയാണ് മുന്നേറ്റ നിരയിൽ ഒരല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ളത്. എന്നാൽ അദ്ദേഹത്തിന് അർഹിച്ച പിന്തുണ മധ്യനിരയിൽ നിന്നോ മറ്റുള്ള പൊസിഷനുകളിൽ നിന്നോ ലഭിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുത. കൂടാതെ ജീസസ് ജിമിനസ് മറ്റൊരു പോസിറ്റീവാണ്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇറങ്ങിയ അദ്ദേഹം ഒരു കിടിലൻ ഹെഡർ ഗോൾ നേടുകയായിരുന്നു.
രണ്ടുപേരും ബ്ലാസ്റ്റേഴ്സിന്റെ അഭിമാനമായിട്ടുണ്ട്. അതായത് ട്രാൻസ്ഫർ മാർക്കറ്റ് ഈ ഐഎസ്എല്ലിലെ ഏറ്റവും മികച്ച മൂല്യമുള്ള മുന്നേറ്റനിര താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു.അതിൽ ഈ രണ്ടുപേരും ഇടം കണ്ടെത്തിയിട്ടുണ്ട്.ജീസസ് ജിമിനസ് മൂന്നാം സ്ഥാനമാണ് നേടിയിട്ടുള്ളത്.അദ്ദേഹത്തിന്റെ നിലവിലെ വാല്യൂ 7.2 കോടി രൂപയാണ്. ഒരു മികച്ച താരത്തെ തന്നെയാണ് ക്ലബ്ബിന് ലഭിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
നോഹ സദോയി വരുന്നത് ആറാം സ്ഥാനത്താണ്.5.2 കോടി രൂപയാണ് അദ്ദേഹത്തിന്റെ മൂല്യം.ഐഎസ്എല്ലിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് നോഹ. ഈ രണ്ടുപേരുമാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും സ്ഥാനം കണ്ടെത്തിയിട്ടുള്ളത്. അതേസമയം ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും മോഹൻ ബഗാൻ താരങ്ങളാണ് ഇടം നേടിയിട്ടുള്ളത്.ജാമി മക്ലാരനാണ് ഒന്നാം സ്ഥാനത്ത് വരുന്നത്.12 കോടി രൂപയാണ് അദ്ദേഹത്തിന്റെ മൂല്യം.
രണ്ടാം സ്ഥാനത്ത് അവരുടെ തന്നെ മറ്റൊരു താരമായ കമ്മിങ്സ് വരുന്നു.8 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാല്യൂ.മുൻ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ദിമി അഞ്ചാം സ്ഥാനത്താണ്.5.6 കോടി രൂപയാണ് അദ്ദേഹത്തിന്റെ മൂല്യം. ഏതായാലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര താരങ്ങളിൽ വലിയ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്.