കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. ഇന്ന് വൈകിട്ട് 7:30നാണ് മത്സരം അരങ്ങേറുക.ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിക്കുന്ന ആദ്യത്തെ എവേ മത്സരമാണ് ഇത്. ആദ്യത്തെ ഹോം മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടുവെങ്കിലും രണ്ടാമത്തെ ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയിരുന്നു.
എന്നാൽ ഇനിയുള്ള മൂന്നു മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം എവേ മത്സരങ്ങളാണ്. ഇന്നത്തെ മത്സരത്തിനുശേഷം ഒഡീഷ,മുഹമ്മദൻ എസ്സി എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടാനുള്ളത്. ഈ മത്സരങ്ങൾ ഒക്കെ തന്നെയും അവരുടെ തട്ടകത്തിൽ വച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് കളിക്കേണ്ടി വരുന്നത്.ഇത് ഒരല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.
ഇതുതന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ പറഞ്ഞിട്ടുള്ളത്. തുടർച്ചയായി മൂന്ന് മത്സരങ്ങൾ എവേ മൈതാനത്ത് കളിക്കുക എന്നത് യൂറോപ്പിൽ നോർമൽ അല്ലാത്ത കാര്യമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മത്സരം ബുദ്ധിമുട്ടായിരിക്കും എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു സ്റ്റാറേ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ തുടർച്ചയായി മൂന്ന് എവേ മത്സരങ്ങൾ കളിക്കേണ്ടി വരിക എന്നത് ഒരിക്കലും സാധാരണമായ ഒരു കാര്യമല്ല. പ്രത്യേകിച്ച് യൂറോപ്പിൽ ഇങ്ങനെയൊന്നും ഇല്ല.ഇനി ഞങ്ങൾ ചെയ്യേണ്ട കാര്യം ഇന്നത്തെ മത്സരത്തിൽ ശ്രദ്ധ നൽകുക എന്നുള്ളതാണ്. വളരെ ബുദ്ധിമുട്ടേറിയ ഒരു മത്സരമാണ് കാത്തിരിക്കുന്നത് ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും മൂന്ന് എവേ മത്സരങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് കളിക്കുക ബംഗളൂരുവിനെതിരെയാണ്.ഒക്ടോബർ 25 തീയതിയാണ് ആ മത്സരം നടക്കുക.സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ബംഗളുരുവിനെ തോൽപ്പിക്കുക എന്നുള്ളത് ഒരു അഭിമാന പ്രശ്നമാണ്. പക്ഷേ അതിന് മുന്നേയുള്ള ഈ മത്സരങ്ങൾ ഒക്കെ തന്നെയും ക്ലബ്ബ് അതിജീവിക്കേണ്ടതുണ്ട്.