കഴിഞ്ഞ രണ്ട് സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഗോവക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് നോഹ സദോയി. ഗംഭീര പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. തുടർന്ന് ഈ സീസണിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വന്നു.ബ്ലാസ്റ്റേഴ്സിന് വേണ്ടിയും അസാധാരണ പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.ഡ്യൂറന്റ് കപ്പിൽ 6 ഗോളുകൾ നേടിയ നോഹ ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച രൂപത്തിൽ കളിക്കുന്നത് നോഹ തന്നെയാണ് എന്ന് നമുക്ക് നിസംശയം പറയാൻ സാധിക്കും. കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച ബ്ലാസ്റ്റേഴ്സ് താരത്തിനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു.എന്നാൽ ഐഎസ്എല്ലിൽ ഗംഭീര പ്രകടനം നടത്തുന്ന ഏക മൊറോക്കൻ താരം നോഹ മാത്രമല്ല.മൊറൊക്കോയിൽ എന്നുള്ള കൂടുതൽ മികച്ച താരങ്ങൾ ഇപ്പോൾ ഐഎസ്എല്ലിൽ കളിക്കുന്നുണ്ട്. പ്രത്യേകിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി രണ്ടു താരങ്ങൾ കളിക്കുന്നു.ബെമാമറും അജാറേയുമാണ് ആ രണ്ടു താരങ്ങൾ.
അജാറേ ഐഎസ്എല്ലിൽ പൊളിച്ചടുക്കുകയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. നാല് മത്സരങ്ങൾ കളിച്ച താരം 6 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഏതായാലും മൊറോക്കൻ താരങ്ങളുടെ പ്രകടനത്തിൽ നോഹ ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്. താൻ ഹാപ്പിയാണ് എന്നാണ് നോഹ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ എന്റെ രാജ്യത്ത് നിന്നുള്ള താരങ്ങൾ ഇങ്ങോട്ട് വരികയും മികച്ച പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നു എന്നുള്ളത് തീർച്ചയായും സന്തോഷം നൽകുന്ന ഒരു കാര്യമാണ്.ഞാൻ എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ നേരത്തെ ബെമാമർക്കൊപ്പം ദേശീയ ടീമിൽ ഒരുമിച്ച് കളിച്ചിട്ടുള്ളതാണ്. എല്ലാവരുടെയും കാര്യത്തിൽ ഞാൻ ഹാപ്പിയാണ് ‘ ഇതാണ് നോഹ പറഞ്ഞിട്ടുള്ളത്.
ഇനിയും കൂടുതൽ താരങ്ങൾ മൊറൊക്കോയിൽ നിന്നും ഐഎസ്എല്ലിലേക്ക് വരാൻ സാധ്യതയുണ്ട്. ഏതായാലും നിലവിൽ നോഹയുടെ സാന്നിധ്യം ക്ലബ്ബിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. ആകെ കളിച്ച 4 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് അദ്ദേഹമായിരുന്നു.