സകല താരങ്ങളെയും കടത്തിവെട്ടി ലൂണയുടെ സർവ്വാധിപത്യം, ഇതിനേക്കാൾ വലിയ ഒരു മാന്ത്രികനെ ഇനി കാണാനാവുമോ?

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് അഡ്രിയാൻ ലൂണ എന്ന് പറഞ്ഞാൽ പോലും അത് അധികമാവില്ല. കാരണം കഴിഞ്ഞ രണ്ട് സീസണുകളിലും ഈ സീസണുകളിലും അദ്ദേഹം നടത്തുന്ന ആ പ്രകടനം അത് തെളിയിക്കുന്നുണ്ട്. 50 പരം മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ ഉറുഗ്വൻ സൂപ്പർതാരം കളിച്ചു കഴിഞ്ഞു. 15 ഗോളുകൾ നേടിയ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ടോപ് സ്കോററാണ്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിൽ അതിന് പുറകിലെ ചാലക ശക്തിയായി പ്രവർത്തിക്കുന്നതും ലൂണ തന്നെയാണ്. 6 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ ലൂണക്ക് സാധിച്ചിട്ടുണ്ട്. 3 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് അദ്ദേഹം നേടിയിട്ടുള്ളത്. എല്ലാ മത്സരങ്ങളിലും കളം നിറഞ്ഞ് കളിക്കാൻ കഴിഞ്ഞിട്ടുള്ള താരം കൂടിയാണ്അഡ്രിയാൻ ലൂണ. അതിന്റെ കൂടുതൽ തെളിവുകൾ ദൈനംദിനം പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരം അഡ്രിയാൻ ലൂണയാണ്. ആറുമത്സരങ്ങളിൽ നിന്ന് 17 അവസരങ്ങളാണ് ലൂണ സൃഷ്ടിച്ചിട്ടുള്ളത്. ട്രാൻസ്ഫർ മാർക്കറ്റാണ് ഈ കണക്കുകൾ പുറത്തു വിട്ടിട്ടുള്ളത്. ഗോവയുടെ റോഡ്രിഗസ് രണ്ടാം സ്ഥാനത്ത് വരുന്നു.5 മത്സരങ്ങളിൽ നിന്ന് 14 അവസരങ്ങളാണ് അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് മുംബൈ സിറ്റിയുടെ സ്റ്റുവർട്ട് വരുന്നു.അഞ്ചു മത്സരങ്ങളിൽ നിന്ന് 11 അവസരങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്.

അതേസമയം ആദ്യ 10 പേരുടെ ലിസ്റ്റിൽ ഇടം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ജാപ്പനീസ് സൂപ്പർതാരമായ ഡൈസുക്കെ സക്കായിക്ക് സാധിച്ചിട്ടുണ്ട്. ആറ് മത്സരങ്ങളിൽ നിന്ന് എട്ട് അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് അദ്ദേഹം ഉള്ളത്.ലിസ്റ്റിൽ പത്താം സ്ഥാനത്ത് വരുന്നത് മലയാളി സൂപ്പർതാരവും കേരള ബ്ലാസ്റ്റേഴ്സ് താരവുമായ സഹലാണ്. നാലുമത്സരങ്ങളിൽ നിന്ന് 7 അവസരങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഈ രണ്ടു താരങ്ങളും ആരാധകർക്ക് വളരെയധികം പ്രതീക്ഷകൾ നൽകുന്നവരാണ്.

ഈ മികവ് തുടർന്ന് കൊണ്ടുപോവുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള അടുത്ത ലക്ഷ്യം.ഹൈദരാബാദിനെതിരെയാണ് അടുത്ത മത്സരം ബ്ലാസ്റ്റേഴ്സ് കളിക്കുക. ഹൈദരാബാദ് ഇപ്പോൾ അത്ര മികച്ച നിലയിൽ ഒന്നുമല്ല. അതുകൊണ്ടുതന്നെ മികച്ച വിജയം നേടിക്കൊണ്ട് ഈ സ്ട്രീക്ക് കേരള ബ്ലാസ്റ്റേഴ്സ് തുടരേണ്ടതുണ്ട്.

Adrian LunaDaisuke SakaiKerala Blasters
Comments (0)
Add Comment