ഫുട്ബോൾ ചരിത്രത്തിൽ അനവധി നിരവധി റെക്കോർഡുകൾ തങ്കലിപികളാൽ എഴുതിച്ചേർത്ത ഇതിഹാസമാണ് ലയണൽ മെസ്സി. അപൂർവങ്ങളിൽ അപൂർവ്വമായ റെക്കോർഡുകൾ പോലും ലയണൽ മെസ്സി തന്നെ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്.ഫുട്ബോൾ ഹിസ്റ്ററിയിൽ ഇനി തകർക്കപ്പെടാൻ സാധ്യതയുണ്ടോ എന്ന് തോന്നിക്കുന്ന റെക്കോർഡുകൾ പോലും മെസ്സി കുറിച്ചിട്ടുണ്ട്.
എന്നാൽ അമേരിക്കയിലേക്ക് പോയ സ്ഥിതിക്ക് ഇതിനൊക്കെ ഒരു വിരാമം ഉണ്ടാവും എന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്.പക്ഷേ എവിടെയായാലും ലയണൽ മെസ്സിക്ക് ഒരുപോലെയാണ്. ചരിത്രത്തിൽ അദ്ദേഹം തന്റെ പേര് രേഖപ്പെടുത്തുന്നത് തുടർന്നു കൊണ്ടേയിരിക്കും. ഇന്റർ മയാമി ലീഗ്സ് കപ്പ് കിരീടം നേടിയതോടുകൂടി അത്തരത്തിലുള്ള ഒരു റെക്കോർഡ് ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം എന്ന റെക്കോർഡ് ആണ് മെസ്സി തന്റെ സ്വന്തം പേരിലാക്കിയിട്ടുള്ളത്.
ബ്രസീലിയൻ താരമായ ഡാനി ആൽവസും മെസ്സിയും ചേർന്ന് കൊണ്ടായിരുന്നു ഒന്നാം സ്ഥാനം ഇതുവരെ പങ്കിട്ടിരുന്നത്.43 കിരീടങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 44ആം കിരീടം ലയണൽ മെസ്സി നേടിക്കഴിഞ്ഞു.ലോക ഫുട്ബോൾ ഹിസ്റ്ററിയിൽ ആരും തന്നെ 44 കിരീടങ്ങൾ നേടിയിട്ടില്ല.35 കിരീടങ്ങളാണ് ബാഴ്സലോണക്ക് വേണ്ടി മെസ്സി നേടിയിട്ടുള്ളത്. 5 കിരീടങ്ങൾ അർജന്റീനക്കൊപ്പവും 3 കിരീടങ്ങൾ പിഎസ്ജിക്കൊപ്പവും ഒരു കിരീടം ഇന്റർ മയാമിക്കൊപ്പവും മെസ്സി ഇപ്പോൾ നേടിക്കഴിഞ്ഞു.
4 യുവേഫ ചാമ്പ്യൻസ് ലീഗ്, 10 ലാലിഗ,7 കോപ ഡെൽറേ,3 ക്ലബ്ബ് വേൾഡ് കപ്പ്,3 യുവേഫ സൂപ്പർ കപ്പ്,8 സ്പാനിഷ് സൂപ്പർ കപ്പ്,2 ലീഗ് വൺ,1 ഫ്രഞ്ച് സൂപ്പർ കപ്പ്,1 വേൾഡ് കപ്പ്,1 ഫൈനലിസിമ, 1 കോപ അമേരിക്ക,1 അണ്ടർ 20 വേൾഡ് കപ്പ്, 1 ഒളിമ്പിക് ഗോൾഡ് മെഡൽ,1 ലീഗ്സ് കപ്പ് എന്നിവയൊക്കെയാണ് മെസ്സിയുടെ കിരീടങ്ങൾ.ഇനിയും കിരീടവേട്ട തുടരുക എന്നത് തന്നെയായിരിക്കും ലിയോയുടെ ലക്ഷ്യം.