ഹാലന്റിന് വിശ്രമിക്കാം,എംബപ്പേക്കും, 38കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ഇപ്പോഴും ഗോൾ വേട്ടക്കാരൻ.

ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് പോർച്ചുഗൽ നേടിയത്.മറുപടിയില്ലാത്ത 5 ഗോളുകൾക്ക് ബോസ്നിയയെ അവർ തോൽപ്പിച്ചു. അതേപോലെ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പറങ്കിപ്പടക്ക് വേണ്ടി തിളങ്ങിയിട്ടുള്ളത്.രണ്ട് ഗോളുകളാണ് മത്സരത്തിൽ റൊണാൾഡോ നേടിയത്.

കഴിഞ്ഞ മത്സരത്തിലും രണ്ടു ഗോളുകൾ റൊണാൾഡോ നേടിയിരുന്നു.ഇന്റർനാഷണൽ ഫുട്ബോളിൽ ആകെ 127 ഗോളുകൾ റൊണാൾഡോ പിന്നിട്ട് കഴിഞ്ഞു.മാത്രമല്ല മറ്റൊരു അപൂർവ്വ നേട്ടത്തിലേക്ക് കൂടി റൊണാൾഡോ ഇപ്പോൾ എത്തിക്കഴിഞ്ഞു.അതായത് ഈ വർഷം അഥവാ 2023 ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഒരു 38 കാരനാണ്. അദ്ദേഹത്തിന്റെ പേര് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് തന്നെയാണ്.

യുവതാരങ്ങൾ വാഴുന്ന ഫുട്ബോൾ ലോകത്ത് റൊണാൾഡോ ഈ പ്രായത്തിലും വിസ്മയം തീർക്കുകയാണ്. ഇന്നലത്തെ ഇരട്ട ഗോളോട് കൂടി 40 ഗോളുകളാണ് റൊണാൾഡോ ഈ വർഷം സ്വന്തമാക്കിയിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഏർലിംഗ് ഹാലന്റിനെയാണ് റൊണാൾഡോ പിന്തള്ളിയിട്ടുള്ളത്.ഹാലന്റ് ഈ വർഷം ആകെ 39 ഗോളുകളാണ് നേടിയിട്ടുള്ളത്.

ഇവർക്കൊക്കെ പുറകിലാണ് മറ്റൊരു മിന്നും താരമായ എംബപ്പേ വരുന്നത്. അദ്ദേഹം ആകെ നേടിയ ഗോളുകളുടെ എണ്ണം 35 ആണ്.ചുരുക്കത്തിൽ റൊണാൾഡോ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സൗദി ക്ലബ്ബായ അൽ നസ്റിന് വേണ്ടിയും പോർച്ചുഗൽ നാഷണൽ ടീമിന് വേണ്ടിയും ഒരുപോലെ മികവ് പുലർത്താൻ റൊണാൾഡോക്ക് കഴിയുന്നുണ്ട്.

ലയണൽ മെസ്സി ഈ വർഷം ആകെ നേടിയത് 26 ഗോളുകളാണ്.റൊണാൾഡോയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ മെസ്സി ഏറെ പുറകിലാണ്.സൗദി അറേബ്യൻ ലീഗിൽ എട്ടു മത്സരങ്ങൾ മാത്രമാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് പത്ത് ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം നേടി എന്ന് പറയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ റേഞ്ച് നമുക്ക് മനസ്സിലാകും.

Cristiano RonaldoErling HaalandKylian MbappeLionel Messi
Comments (0)
Add Comment