മുന്നിലുള്ളത് ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ മാത്രം,ഏഷ്യയിലെ രണ്ടാമത്തെ ഭീമന്മാരായി മാറി കേരള ബ്ലാസ്റ്റേഴ്സ്,ഇത് ആരാധകരുടെ പവർ.

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഉജ്ജ്വല തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ആകെ 6 റൗണ്ട് മത്സരങ്ങളാണ് പൂർത്തിയായിട്ടുള്ളത്. അതിൽ നിന്നും നാലു വിജയങ്ങൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി.13 പോയിന്റ് പോക്കറ്റിലാക്കിയ ബ്ലാസ്റ്റേഴ്സ് നിലവിൽ ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണ എന്നും മറ്റുള്ളവർക്ക് അസൂയ ഉണ്ടാക്കുന്ന കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ ഹോം മത്സരത്തിലും സ്റ്റേഡിയം നിറഞ്ഞുകവിയും. മത്സരത്തിന്റെ മുഴുവൻ സമയവും ആർപ്പുവിളിക്കുന്ന ആരാധകക്കൂട്ടം മറ്റു ക്ലബ്ബുകൾക്ക് കേവലം സ്വപ്നം മാത്രമാണ്. സോഷ്യൽ മീഡിയയിൽ ആയാലും അപാരമായ ആരാധക കൂട്ടം തന്നെ കേരള ബ്ലാസ്റ്റേഴ്സിനുണ്ട്.3.6 മില്യൺ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ മാത്രമായി അവകാശപ്പെടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നുണ്ട്.

ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സിന്റെയും അവരുടെ ആരാധകരുടെയും പവർ എത്രത്തോളം ഉണ്ട് എന്ന് കാണിക്കുന്ന ഒരു കണക്ക് പുറത്തേക്ക് വന്നിട്ടുണ്ട്. ഏഷ്യയിലെ രണ്ടാമത്തെ ഭീമന്മാരായി മാറാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. മുന്നിലുള്ളത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ്. അദ്ദേഹത്തിന്റെ കരുത്തിൽ അദ്ദേഹത്തിന്റെ ക്ലബ്ബായ അൽ നസ്റാണ് ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരിക്കുന്നത്.

അതായത് കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻ ഉണ്ടായിട്ടുള്ള ഏഷ്യയിലെ മൂന്ന് ക്ലബ്ബുകളുടെ ലിസ്റ്റ് ആണ് ഡിപോർട്ടസ് ഫിനാൻസസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒന്നാമത് റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ വരുന്നു.81.9 മില്യൺ ആണ് അവരുടെ ഇന്ററാക്ഷൻസ്.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പ്രധാനമായും ഇതിന് കാരണമായിട്ടുള്ളത്.

രണ്ടാം സ്ഥാനത്താണ് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് വരുന്നത്.25.2 മില്യൺ ഇന്ററാക്ഷൻസ് കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ മാസത്തിൽ ഇൻസ്റ്റഗ്രാമിൽ ഉണ്ടായിട്ടുണ്ട്. ഇറാൻ ക്ലബ്ബായ പേർസ്പോളിസാണ് മൂന്നാം സ്ഥാനത്ത് വരുന്നത്.20.8 മില്യൺ ആണ് അവരുടെ ഇന്ററാക്ഷൻസ്. നെയ്മർ ജൂനിയറുടെ ക്ലബ്ബായ അൽ ഹിലാലിനെ പോലും തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.തീർച്ചയായും ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടത്തിന്റെ പവർ തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.

Al NassrCristiano RonaldoKerala Blasters
Comments (0)
Add Comment