ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. സ്റ്റേഡിയത്തിനകത്തും പുറത്തും ഒരുപോലെ വലിയ ആരാധക കൂട്ടത്തെ അവകാശപ്പെടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇൻഡറാക്ഷനുകളുടെ കണക്കുകൾ പുറത്തേക്ക് വരുമ്പോൾ എപ്പോഴും മുന്നിട്ടുനിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കാറുണ്ട്.
ഡിപോർട്ടസ് ഫിനാൻസസാണ് ഓരോ മാസത്തേയും ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻസ് പുറത്ത് വിടാറുള്ളത്. ഏഷ്യയിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് ലഭിക്കുന്ന ഫുട്ബോൾ ക്ലബ്ബുകളുടെ കണക്ക് വിവരങ്ങൾ പുറത്തുവരുമ്പോൾ അതിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്.സൂപ്പർ താരം നെയ്മർ ജൂനിയറുടെ അൽ ഹിലാലിനെ പോലും പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കാറുണ്ട്.
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിനെ തോൽപ്പിക്കാൻ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതിന്റെ കാരണം റൊണാൾഡോയുടെ ഫാൻ പവർ തന്നെയാണ്. കഴിഞ്ഞ ഡിസംബർ മാസത്തിലെ കണക്കുകൾ ഡിപോർട്ടസ് പുറത്ത് വിട്ടിട്ടുണ്ട്. ഫുട്ബോൾ ക്ലബ്ബുകളുടെ കാര്യം എടുത്താൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത് അൽ നസ്റും രണ്ടാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സും തന്നെയാണ് വരുന്നത്.
എന്നാൽ സ്പോർട്സിന്റെ കാര്യം എടുത്താൽ ഇന്ത്യയിലെ ക്രിക്കറ്റ് ക്ലബ്ബുകൾ കൂടിവരുന്നു. അതായത് കഴിഞ്ഞ ഡിസംബർ മാസത്തിലെ ഏറ്റവും കൂടുതൽ ആരാധകരിൽ നിന്നും ഇന്ററാക്ഷൻസ് ലഭിച്ച ഏഷ്യയിലെ സ്പോർട്സ് ക്ലബ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബായ RCBയാണ്.വിരാട് കോലിയുടെ ക്ലബ്ബിന്റെ ഇൻഡറാക്ഷൻ 92.8 മില്യൺ ആണ്. രണ്ടാം സ്ഥാനത്ത് അൽ നസ്ർ വരുന്നു.91.0 മില്യൺ ആണ് അവരുടേത്.
മൂന്നാം സ്ഥാനത്ത് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് വരുന്നു.67.6 മില്യൺ ഇന്ററാക്ഷൻസാണ് വരുന്നത്. നാലാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസ് വരുന്നു.45.2 മില്യൺ ആണ് ഇവരുടേത്. അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് വരുന്നത്.26.3 മില്യൺ ആണ് ബ്ലാസ്റ്റേഴ്സിന്റെ ഇന്ററാക്ഷൻ. എത്രയും വലിയ ക്ലബ്ബുകൾക്കിടയിൽ ഇടം നേടാൻ കഴിയുന്നു എന്നുള്ളത് തന്നെ അഭിമാനകരമായ കാര്യമാണ്. ഫുട്ബോളിന്റെ കാര്യം മാത്രം എടുത്തു പരിശോധിച്ചാൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് വരുന്നത്.അതും അഭിമാനകരമായ നേട്ടമാണ്.