കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മികച്ച ഒരു തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ആകെ കളിച്ച 7 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്.ഒരു മത്സരത്തിൽ സമനില വഴങ്ങിയപ്പോൾ ഒരു മത്സരത്തിൽ പരാജയപ്പെട്ടു. ഇനി നാളെ നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊച്ചിയിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക.
മികച്ച തുടക്കം ലഭിച്ചതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെയധികം ആവേശത്തിലാണ്. അത് സോഷ്യൽ മീഡിയയിലും പ്രതിഫലിച്ചു കാണുന്നുണ്ട്.സോഷ്യൽ മീഡിയയിലെ ഇന്ററാക്ഷൻസിന്റെ കണക്കുകൾ പുറത്തുവിടുന്ന മാധ്യമമാണ് ഡിപ്പോർട്ടസ് ഫിനാൻസസ്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് ഉണ്ടായിട്ടുള്ള ഏഷ്യൻ ക്ലബ്ബുകളുടെ ലിസ്റ്റ് ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പതിവുപോലെ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണയും തങ്ങളുടെ കരുത്ത് കാണിച്ചിട്ടുണ്ട്.
ഈ പട്ടികയിൽ രണ്ടാം സ്ഥാനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഏഷ്യയിൽ കരസ്ഥമാക്കിയിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് വരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റാണ്. അവർ വളരെയധികം മുന്നിലാണ്. 110 മില്യനാണ് കഴിഞ്ഞ ഒക്ടോബർ മാസത്തിലെ അൽ നസ്റിന്റെ ഇന്ററാക്ഷൻസ്.അതിന് കാരണം റൊണാൾഡോ തന്നെയാണ്. അദ്ദേഹത്തിന്റെ ക്ലബ്ബിന് കോട്ടങ്ങൾ ഒന്നും തട്ടിയിട്ടില്ല.
കഴിഞ്ഞമാസം നേടിയ രണ്ടാം സ്ഥാനം കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തിയിട്ടുണ്ട്. 26.4 മില്യണാണ് ഇന്ററാക്ഷൻസ് വന്നിട്ടുള്ളത്.ഏഷ്യയിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്. ഏഷ്യയിലെ ഏറ്റവും മികച്ച ക്ലബ്ബ് എന്ന പൊതുവിൽ അവകാശപ്പെടുന്ന അൽ ഹിലാലിനെ പോലും സോഷ്യൽ മീഡിയയിൽ പിറകിലാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. നെയ്മർ ജൂനിയറുടെ അൽ ഹിലാൽ മൂന്നാം സ്ഥാനമാണ് നേടിയിട്ടുള്ളത്.
അവരുടെ ഇന്ററാക്ഷൻസ് വരുന്നത് 24.9 ആണ്. ഈ മൂന്ന് ക്ലബ്ബുകളുടെ ലിസ്റ്റ് ആണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ മൂന്ന് ക്ലബ്ബുകളിൽ ഒന്നായി മാറാൻ കഴിഞ്ഞു എന്നുള്ളത് തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിന് അഭിമാനം നൽകുന്ന കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ പ്രശസ്തി എത്രത്തോളം ഉണ്ട് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഇത്.