ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഏറെ മികച്ച നിലയിലാണ് ഇപ്പോൾ ഉള്ളത്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചു തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള രണ്ട് മത്സരങ്ങൾ ഒരല്പം നിരാശ സമ്മാനിച്ചു.എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ട്രാക്കിലായിട്ടുണ്ട്. 6 മത്സരങ്ങളിൽ നിന്ന് 13 പോയിന്റ് ഉള്ള കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
സുപ്രധാന താരങ്ങൾ പരിക്കു മൂലം പുറത്തായിട്ടും, പല താരങ്ങൾക്കും വിലക്കുമൂലം പുറത്തിരിക്കേണ്ടി വന്നിട്ടും കേരള ബ്ലാസ്റ്റേഴ്സ് വിജയം തുടരുന്നു എന്നതാണ് ഏറ്റവും പ്രശംസനീയമായ കാര്യം. മാത്രമല്ല താരങ്ങളുടെ പല വ്യക്തിഗത കണക്കുകളും മുന്നിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ ഏറ്റവും പുതുതായി കൊണ്ട് ഒരു കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ ഇന്റർ സെപ്ഷനുകൾ നടത്തിയ താരങ്ങളുടെ പട്ടികയാണ് ഇവർ പുറത്തുവിട്ടിട്ടുള്ളത്.
.@KotalPritam shares his thoughts on the #Blasters' season so far🔥💪🏼#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #PritamKotal | @Sports18 pic.twitter.com/miZboR17DF
— Indian Super League (@IndSuperLeague) November 8, 2023
ഒന്നാം സ്ഥാനം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരമായ പ്രീതം കോട്ടാലാണ് ഏറ്റവും കൂടുതൽ ഇന്റർസെപ്ഷൻ നടത്തിയ താരം. 16 തവണയാണ് ഇദ്ദേഹം ഇന്റർസെപ്ഷൻ നടത്തിയിട്ടുള്ളത്. പ്രതിരോധത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം എത്രത്തോളം മുതൽക്കൂട്ടാവുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഇത്.
എന്നാൽ ഈ ലിസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ അത്ഭുതപ്പെടുത്തിയത് മറ്റാരുമല്ല, ആരാധകരുടെ സ്വന്തം അഡ്രിയാൻ ലൂണയാണ്. 10 ഇന്റർസെപ്ഷനുകൾ നടത്തിക്കൊണ്ട് അഡ്രിയാൻ ലൂണ അഞ്ചാം സ്ഥാനത്തുണ്ട്. ഇതിൽ അത്ഭുതപ്പെടേണ്ട കാര്യം എന്തെന്നാൽ ലൂണ ഒരു അറ്റാക്കിങ് മിഡ്ഫീൽഡറാണ് എന്നതാണ്. പ്രതിരോധനിര താരങ്ങൾക്ക് പോലും സാധിക്കാത്ത നേട്ടമാണ് ലൂണ എന്ന മുന്നേറ്റ നിര താരം ഇവിടെ സാധിച്ചെടുത്തിട്ടുള്ളത്. അതുതന്നെയാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.
📊 Most interception in ISL 2023-24 so far 🔝 #KBFC pic.twitter.com/clkPLMsNqD
— KBFC XTRA (@kbfcxtra) November 10, 2023
ലൂണ എന്ന കഠിനാധ്വാനിയെ കുറിച്ച് നാം ഒട്ടേറെ തവണ സംസാരിച്ചതാണ്.മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധനിരയിലും ഒരുപോലെ നമുക്ക് ലൂണയെ കാണാൻ സാധിക്കും.അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഒഫീഷ്യലായി കൊണ്ട് 5 ടീം ഓഫ് ദി വീക്കുകൾ പ്രഖ്യാപിച്ചപ്പോൾ, അതിൽ നാലെണ്ണത്തിലും അദ്ദേഹം ഇടം നേടിയത്. മൂന്ന് താരങ്ങളുടെ എഫക്റ്റാണ് യഥാർത്ഥത്തിൽ ലൂണ കളിക്കളത്തിൽ ഉണ്ടാക്കുന്നത് എന്ന് തന്നെ പറയേണ്ടിവരും.വരുന്ന മത്സരങ്ങളിൽ ഒക്കെ തന്നെയും ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഉള്ള താരങ്ങളാണ് കോട്ടാലും ലൂണയും.