ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ട്രോഫികൾ,ലോകത്ത് അർജന്റീന തന്നെ രാജാക്കന്മാർ.
കഴിഞ്ഞ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ഒന്നര വർഷത്തിനിടെ മൂന്ന് ഇന്റർനാഷണൽ ട്രോഫികളായിരുന്നു നേടിയിരുന്നത്. ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കോപ്പ അമേരിക്ക നേടിയിരുന്നത്. പിന്നീട് ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിസിമയും ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് വേൾഡ് കപ്പും നേടി. അങ്ങനെ ദീർഘകാലത്തെ ഇന്റർനാഷണൽ കിരീട വരൾച്ചക്ക് അർജന്റീന തന്നെ ചുരുങ്ങിയ കാലയളവ് കൊണ്ട് വിരാമം കുറിക്കുകയായിരുന്നു.
ലോകത്തെ ഏറ്റവും കൂടുതൽ ഇന്റർനാഷണൽ കിരീടങ്ങൾ ഉള്ള രാജ്യങ്ങളുടെ പേര് വിവരങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒന്നാം സ്ഥാനത്ത് അർജന്റീന തന്നെയാണ്.21 കിരീടങ്ങളാണ് അർജന്റീന ഇതുവരെ നേടിയിട്ടുള്ളത്.3 വേൾഡ് കപ്പുകൾ അർജന്റീന നേടിയിട്ടുണ്ട്. 15 കോപ്പ അമേരിക്കയും ഒരു കോൺഫെഡറേഷൻ കപ്പും അർജന്റീന സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ 2 ഫൈനലിസിമകളും അർജന്റീന നേടിയിട്ടുണ്ട്.
രണ്ടാം സ്ഥാനത്ത് വരുന്നത് ഉറുഗ്വയാണ്.രണ്ട് വേൾഡ് കപ്പുകളും രണ്ട് ഒളിമ്പിക് ഗോൾഡ് മെഡലും അവർ നേടിയിട്ടുണ്ട്.ആദ്യകാലത്ത് ഒളിമ്പിക് ഗോൾഡ് മെഡൽ വേൾഡ് കപ്പിന് തുല്യമായി കൊണ്ടായിരുന്നു പരിഗണിച്ചിരുന്നത്. അതുകൊണ്ടുതന്നെയാണ് 4 സ്റ്റാറുകൾ അവരുടെ ജേഴ്സിയിൽ ഇപ്പോഴുമുള്ളത്. ആ രണ്ട് ഒളിമ്പിക് ഗോൾഡ് മെഡലുകൾ ഇന്റർനാഷണൽ ട്രോഫിയുടെ പരിഗണനയിൽ വരുന്നതാണ്.കൂടാതെ 15 കോപ്പ അമേരിക്കയും അവർ നേടിയിട്ടുണ്ട്.
18 കിരീടങ്ങൾ നേടിയിട്ടുള്ള ബ്രസീൽ മൂന്നാം സ്ഥാനത്ത് വരുന്നു. 5 വേൾഡ് കപ്പുകളും നാല് കോൺഫെഡറേഷൻ കപ്പുകളും ബ്രസീൽ നേടിയിട്ടുണ്ട്. അതിനുപുറമേ 9 കോപ്പ അമേരിക്ക കിരീടങ്ങളും ബ്രസീലിനും ഉണ്ട്. ഏറ്റവും കൂടുതൽ കിരീടങ്ങൾ രാജ്യങ്ങളെ താഴെ നൽകുന്നു.