ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ,14 സീസണിനിടെ 12 സീസണിലും ഒന്നാംസ്ഥാനം സ്വന്തമാക്കി ലിയോ മെസ്സി.

ലയണൽ മെസ്സിയുടെ സർവാധിപത്യമാണ് കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ നമ്മൾ കണ്ടത്. എല്ലാ മേഖലയിലും മെസ്സി തന്നെയായിരുന്നു അടക്കി ഭരിച്ചിരുന്നത്. ഓരോ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നിരവധി തവണ നേടിയിട്ടുണ്ട്.

2009/10 സീസൺ മുതൽ 2022/23 സീസൺ വരെ 14 സീസണുകളാണ് പിന്നിട്ടിട്ടുള്ളത്. അതിൽ 12 സീസണുകളിലും ലയണൽ മെസ്സിയാണ് ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ നേടിയിട്ടുള്ളത്. 2021/22 സീസണിൽ 14 തവണ അവാർഡ് നേടിയ ക്രിസ്റ്റഫർ എങ്കുങ്കു, 2015 /16 സീസണിൽ 16 തവണ അവാർഡ് നേടിയ സ്ലാറ്റൻ എന്നിവർ മാത്രമാണ് ഇക്കാലയളവിൽ മെസ്സിയിൽ നിന്നും ഈ നേട്ടം തട്ടിപ്പറിച്ചത്. ഇതിന്റെ വിശദമായ കണക്കുകൾ താഴെ നൽകുന്നു.

പ്രകടനത്തിന്റെ കാര്യത്തിൽ സമീപകാലത്ത് ഒന്നും മെസ്സിയെ വെല്ലാൻ ആരുമുണ്ടായിട്ടില്ല എന്ന് തെളിയിക്കുന്ന കണക്കുകളാണ് ഇത്. സ്ഥിരത തന്നെയാണ് മെസ്സിയെ ഏറ്റവും മികച്ചവൻ ആക്കുന്നത്. കേവലം ഒരു സ്ട്രൈക്കർ എന്നതിലുപരി ഒരു പ്ലേമേക്കർ ആയിക്കൊണ്ട് തിളങ്ങാൻ കഴിയുന്നതാണ് മെസ്സിക്ക് ഇത്രയും മാൻ ഓഫ് ദി മാച്ച് അവാർഡുകൾ ലഭിക്കാൻ കാരണം.

ArgentinaFc BarcelonaLionel MessiPSG
Comments (0)
Add Comment