കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീ സീസൺ തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് വിജയകരമായി പൂർത്തിയാക്കിയത്. അതിനുശേഷം ഡ്യൂറൻഡ് കപ്പിന് വേണ്ടി കൊൽക്കത്തയിലേക്ക് മടങ്ങിയെത്തി.ഫസ്റ്റ് ടീമിനെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിൽ അണിനിരത്തുന്നത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത 8 ഗോളുകൾക്ക് തകർക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.
എന്നാൽ രണ്ടാമത്തെ മത്സരത്തിൽ സമനില വഴങ്ങേണ്ടിവന്നു.1-1 എന്ന സ്കോറിലാണ് ബ്ലാസ്റ്റേഴ്സും പഞ്ചാബും സമനിലയിൽ പിരിഞ്ഞിട്ടുള്ളത്. ഇനി അവസാനത്തെ നിർണായക മത്സരത്തിൽ CISF പ്രൊട്ടക്ട്ടെഴ്സിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.ആ മത്സരത്തിൽ മികച്ച വിജയം നേടാൻ കഴിഞ്ഞാൽ ക്ലബ്ബിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കും.ഈ ടൂർണമെന്റിൽ ചില ടീമുകളും റിസർവ് ടീമിനെയാണ് പങ്കെടുപ്പിക്കുന്നത്.ട്രാൻസ്ഫർ മാർക്കറ്റ് ഇതുമായി ബന്ധപ്പെട്ട ഒരു കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഡ്യൂറന്റ് കപ്പിൽ പങ്കെടുക്കുന്ന ഏറ്റവും മൂല്യം കൂടിയ ടീമുകളുടെ ലിസ്റ്റ് ആണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒന്നാം സ്ഥാനത്ത് വരുന്നത് മോഹൻ ബഗാനാണ്. അവരുടെ മൂല്യം 63 കൂടി രൂപയാണ്. രണ്ടാമതാണ് ബ്ലാസ്റ്റേഴ്സ്.50.2കോടി രൂപയാണ് ബ്ലാസ്റ്റേഴ്സിന്റെ മൂല്യം. ഭൂരിഭാഗം താരങ്ങളെയും ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിന് വേണ്ടി രജിസ്റ്റർ ചെയ്തതുകൊണ്ടാണ് ഇത്രയധികം വാല്യൂ വന്നിട്ടുള്ളത്.മൂന്നാം സ്ഥാനത്ത് ഈസ്റ്റ് ബംഗാളാണ്.41 കോടി രൂപയാണ് അവരുടെ മൂല്യം.33.6 കോടി രൂപ മൂല്യമുള്ള ബംഗളൂരു നാലാം സ്ഥാനത്താണ്.
31.6 കോടി രൂപ മൂല്യമുള്ള നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്താണ്. ജംഷെഡ്പൂർ,പഞ്ചാബ്,ഇന്റർ കാശി, ഷില്ലോങ്,ചെന്നൈയിൻ എന്നിവരാണ് ഇവർക്ക് പിറകിൽ വരുന്നത്. ഏതായാലും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ക്ലബ്ബുകളിൽ ഒന്ന് ബ്ലാസ്റ്റേഴ്സ് തന്നെയാണെന്ന് ഇതിലൂടെ അടിവരയിടുന്നു.