മറ്റെല്ലാ ക്ലബ്ബിനെക്കാളും മുന്നിൽ കേരള ബ്ലാസ്റ്റേഴ്സ്, കരുത്ത് കാട്ടി മൂന്ന് താരങ്ങൾ, മൂല്യം കൂടിയ ഗോൾ വേട്ടക്കാർ ഇതാ.

ഈ പത്താം ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പലവിധ കണക്കുകളും ട്രാൻസ്ഫർ മാർക്കറ്റ് ഇപ്പോൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഏറ്റവും പുതുതായി അവർ പബ്ലിഷ് ചെയ്തത് ഈ ഐഎസ്എല്ലിലെ ഏറ്റവും മൂല്യം കൂടിയ ഫോർവേഡ്മാരെയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വേട്ടക്കാർ തന്നെയാണ് ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്.

10 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിൽ മൂന്ന് താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് തന്നെയാണ്. മറ്റൊരു ക്ലബ്ബിൽ നിന്നും 3 താരങ്ങൾ ഈ പട്ടികയിൽ ഇടം നേടിയിട്ടില്ല.കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമാണ് ഇവിടെ കാണാൻ കഴിയുക.

22 വയസ്സുള്ള ക്വാമെ പെപ്രയാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് വരുന്നത്.4.8 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാല്യു. മറ്റൊരു കേരള ബ്ലാസ്റ്റേഴ്സ് ഫോർവേഡ് ആയ ദിമിത്രിയോസ് അഞ്ചാം സ്ഥാനത്താണ് വരുന്നത്. 30 വയസ്സുള്ള ഇദ്ദേഹത്തിന്റെ വാല്യു നാലു കോടി രൂപയാണ്.പിന്നീട് ഏഴാം സ്ഥാനത്ത് വരുന്നത് മറ്റൊരു കേരള ബ്ലാസ്റ്റേഴ്സ് താരമായ ജോഷുവ സോറ്റിരിയോയാണ്.

27 വയസ്സുകാരനായ ഇദ്ദേഹത്തിന്റെ മൂല്യം 3.6 കോടി രൂപയാണ്.പക്ഷേ പരിക്കു മൂലം ഇദ്ദേഹം ഇപ്പോൾ പുറത്താണ്.ഈ മൂന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് ലിസ്റ്റിൽ സ്ഥാനം നേടിയത്. ഒന്നാം സ്ഥാനത്ത് വരുന്നത് മോഹൻ ബഗാനിന്റെ മിന്നും താരമായ കമ്മിൻസാണ്. 28 കാരനായ ഇദ്ദേഹത്തിന്റെ വാല്യൂ 9.8 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തും മോഹൻ ബഗാൻ താരമായ സാദികു വരുന്നു. 32 കാരനായ ആ താരത്തിന്റെ വാല്യൂ 5.6 കോടി രൂപയാണ്.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ പെരീര ഡയസ് ഈ ലിസ്റ്റിൽ ആറാം സ്ഥാനത്താണ് ഉള്ളത്. 33 വയസ്സുള്ള അദ്ദേഹത്തിന്റെ മൂല്യം 3.6 കോടി രൂപയാണ്.മികച്ച സെന്റർ ഫോർവേഡ്മാര്‍ കേരള ബ്ലാസ്റ്റേഴ്സിനുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. അത് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താനാകുമോ എന്നതു മാത്രമാണ് സംശയിക്കേണ്ട കാര്യം.

dimiISLKerala Blasters
Comments (0)
Add Comment