ക്രിസ്റ്റ്യാനോയേയും മെസ്സിയേയും മറികടന്നു, അമ്പരപ്പിച്ച് ചെർനിച്ചും ബ്ലാസ്റ്റേഴ്സ് ആരാധകരും,കണക്കുകൾ പ്രസിദ്ധീകരിച്ച് ട്രാൻസ്ഫർ മാർക്കറ്റ്.

കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയ ഏക സൈനിങ്ങ് വിദേശ താരം ഫെഡോർ ചെർനിച്ചിന്റെതാണ്. ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതോടുകൂടിയാണ് ചെർനിച്ചിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായത്.ലിത്വാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് ഇദ്ദേഹം.

വലിയ വരവേൽപ്പാണ് താരത്തിന് ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും ലഭിച്ചത്.വലിയ ഹൈപ്പോട് കൂടിയാണ് അദ്ദേഹം ക്ലബ്ബിലേക്ക് എത്തിയത്.അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ ആരാധകപ്രവാഹം സംഭവിക്കുകയായിരുന്നു.വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകർ അദ്ദേഹത്തെ ഫോളോ ചെയ്യുകയായിരുന്നു. താൻ പോലും അത്ഭുതപ്പെട്ടുപോയി എന്നുള്ള കാര്യം ചെർനിച്ച് തുറന്ന് പറഞ്ഞിരുന്നു.

ഇതിനിടെ ട്രാൻസ്ഫർ മാർക്കറ്റ് ഇന്ത്യ ചില കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോ കാലയളവിൽ ട്രാൻസ്ഫർ മാർക്കറ്റ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വിസിറ്റ് ചെയ്ത രണ്ടാമത്തെ പ്രൊഫൈൽ ഫെഡോർ ചെർനിച്ചിന്റേതാണ്. അതായത് കേരള ബ്ലാസ്റ്റേഴ്സ് ഈ താരത്തെ സൈൻ ചെയ്തതോടെ അദ്ദേഹത്തിന്റെ വിവരങ്ങൾ അറിയാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് ആരാധകർ ട്രാൻസ്ഫർ മാർക്കറ്റിൽ ഇദ്ദേഹത്തിന്റെ പ്രൊഫൈൽ കൂട്ടത്തോടെ സന്ദർശിക്കുകയായിരുന്നു.അങ്ങനെയാണ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്.

ഒന്നാം സ്ഥാനത്ത് വരുന്നത് ഈസ്റ്റ് ബംഗാളിന്റെ ഇയാഗോ ഫാൽക്കാണ്. അദ്ദേഹത്തിന്റെ പ്രൊഫൈലാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ ആരാധകർ സന്ദർശിച്ചിട്ടുള്ളത്.ചെർനിച്ചിന് പിറകിൽ മൂന്നാം സ്ഥാനത്ത് വരുന്നത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.നാലാം സ്ഥാനത്ത് ലയണൽ മെസ്സി വരുന്നു. അഞ്ചാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന റൂമറുകൾ പ്രചരിച്ചിരുന്ന അലക്സ് ഷാക്കാണ്.എന്നാൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിരുന്നില്ല. പകരം ചെർനിച്ചാണ് എത്തിയത്.

അതായത് ഇന്ത്യയിലെ സന്ദർശകരുടെ കാര്യത്തിൽ സാക്ഷാൽ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ മറികടക്കാൻ ചെർനിച്ചിന് കഴിഞ്ഞു എന്ന് വേണം വിലയിരുത്താൻ. പക്ഷേ വളരെ ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് അദ്ദേഹത്തിന് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്.രണ്ട് മത്സരങ്ങളാണ് ക്ലബ്ബിനോടൊപ്പം കളിച്ചിട്ടുള്ളത്. രണ്ട് മത്സരങ്ങളിലും അദ്ദേഹം പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

Fedor CernychKerala Blasters
Comments (0)
Add Comment