റെഡ് കാർഡുകളുടെ അയ്യര് കളി,മോഹൻ ബഗാനെ തോൽപ്പിച്ച് മുംബൈ,ബ്ലാസ്റ്റേഴ്സിന് സന്തോഷിക്കാൻ വകയുണ്ട്.

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരം സംഭവബഹുലമായിരുന്നു. മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മുംബൈയുടെ മൈതാനത്ത് വെച്ച് നടന്ന ഈ മത്സരത്തിനു മുംബൈ തന്നെ വിജയിച്ചിട്ടുണ്ട്.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു മുംബൈ വിജയിച്ചത്.

എന്നാൽ കാർഡുകളുടെ അയ്യരുകളിയാണ് ഈ മത്സരത്തിൽ കണ്ടത്. 5 റെഡ് കാർഡുകൾ പിറന്നു. നിരവധി യെല്ലോ കാർഡുകൾ പിറന്നു.അങ്ങനെ റഫറി അഴിഞ്ഞാടിയ ഒരു മത്സരമാണ് ഇപ്പോൾ അവസാനിച്ചത്. മത്സരത്തിന്റെ 25 മിനിറ്റിൽ മോഹൻ ബഗാൻ ലീഡ് സ്വന്തമാക്കുകയായിരുന്നു.ലിസ്റ്റൻ കൊളാക്കൊയുടെ അസിസ്റ്റിൽ നിന്നും ജേസൺ കമ്മിൻസ് ഗോൾ കണ്ടെത്തുകയായിരുന്നു.എന്നാൽ 44ആം മിനിറ്റിൽ മുംബൈ മറുപടി നൽകി.ഗ്രേഗ് സ്റ്റുവർട്ടാണ് മുംബൈയ്ക്ക് സമനില ഗോൾ നേടിക്കൊടുത്തത്.ബിപിൻ സിങ്ങിന്റെ അസിസ്റ്റിൽ നിന്നാണ് ഗോൾ പിറന്നത്.

73ആം മിനിട്ടിലാണ് മുംബൈയുടെ വിജയഗോൾ വന്നത്.ഇത്തവണ ബിപിൻ സിംഗ് ആണ് വിലകുലുക്കിയത്.ഗ്രേഗ് സ്റ്റുവർട്ടിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ആ ഗോൾ. ആ ഗോളാണ് വിജയം സമ്മാനിച്ചത്.സീസണിലെ ആദ്യ തോൽവിയാണ് മോഹൻ ബഗാൻ വഴങ്ങിയത്. 19 പോയിന്റ് വീതമുള്ള മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തും മുംബൈ സിറ്റി നാലാം സ്ഥാനത്തുമാണ് വരുന്നത്.കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

ഇനി കാർഡുകളുടെ കണക്കിലേക്ക് വരാം.പതിമൂന്നാമത്തെ മിനുട്ടിൽ മുംബൈ താരം ആകാശ് മിശ്രക്ക് റെഡ് കാർഡ് ലഭിക്കുകയായിരുന്നു. അദ്ദേഹം ഫൗൾ ചെയ്തതിനെ തുടർന്നായിരുന്നു റെഡ് കാർഡ്. പിന്നീട് മത്സരത്തിന്റെ 54ആം മിനുട്ടിൽ മോഹൻ ബഗാൻ താരം ആശിഷ് റായിക്ക് റെഡ് കാർഡ് ലഭിച്ചു. ഫൗൾ ചെയ്തതിനെ തുടർന്ന് തന്നെയായിരുന്നു റെഡ് നൽകിയത്.അവിടംകൊണ്ടും അവസാനിച്ചില്ല.ലിസ്റ്റൻ കൊളാക്കോക്ക് റെഡ് കാർഡ് റഫറി നൽകുകയായിരുന്നു.ഇതോടെ മോഹൻ ബഗാൻ 9 പേരായി ചുരുങ്ങി.

മത്സരത്തിന്റെ അവസാനത്തിൽ മുംബൈക്ക് മറ്റൊരു റെഡ് കൂടി കിട്ടി.സൂപ്പർതാരം സ്റ്റുവർട്ടിനാണ് റെഡ് കാർഡ് ലഭിച്ചത്.സെക്കൻഡ് യെല്ലോ കാണുകയായിരുന്നു അദ്ദേഹം. ഫൗൾ അഭിനയിച്ചതിനാണ് അദ്ദേഹത്തിന് സെക്കൻഡ് യെല്ലോ ലഭിച്ചത്.അതോടെ മുംബൈ സിറ്റിയും 9 പേരായി ചുരുങ്ങുകയായിരുന്നു.മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ വിക്രം പ്രതാപ് സിംഗിനും 2 യെല്ലോ കാർഡുകൾ ലഭിച്ചുകൊണ്ട് പുറത്തു പോകേണ്ടിവന്നു.ഇതിനൊക്കെ പുറമേ നിരവധി യെല്ലോ കാർഡുകളും പിറന്നിട്ടുണ്ട്.

ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ സന്തോഷവാർത്ത എന്തെന്നാൽ അടുത്ത മത്സരം മുംബൈക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.ഈ റെഡ് കാർഡ് ലഭിച്ച സൂപ്പർ താരങ്ങളായ സ്റ്റുവർട്ട്, ആകാശ് മിശ്ര, വിക്രം പ്രതാപ് സിംഗ് എന്നിവർ ബ്ലാസ്റ്റേഴ്സിനെതിരെ ഉണ്ടാവില്ല.ഈ താരങ്ങൾ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ കളിക്കുക.ഈ മത്സരത്തിനു ശേഷവും നിരവധി അനിഷ്ട സംഭവങ്ങൾ മൈതാനത്ത് നടന്നിട്ടുണ്ട്.എന്തൊക്കെ നടപടികൾ ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ കൈക്കൊള്ളും എന്നത് കാത്തിരുന്നു കാണാം.

ATK Mohun BaganMumbai City Fc
Comments (0)
Add Comment