കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ട വീര്യത്തെ പ്രശംസിച്ച് മുംബൈ കോച്ച്, അവർ ഞങ്ങളെ നന്നായി ബുദ്ധിമുട്ടിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യത്തെ തോൽവിയാണ് മുംബൈ സിറ്റി എഫ്സി കഴിഞ്ഞ റൗണ്ട് പോരാട്ടത്തിൽ സമ്മാനിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ഡയസ്,അപ്പൂയ എന്നിവരായിരുന്നു അവർക്ക് വേണ്ടി ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ഡാനിഷിന്റെ വകയായിരുന്നു.

യഥാർത്ഥത്തിൽ ഈ മത്സരത്തിന്റെ ഫലത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സ്വയം പഴിക്കാം. കാരണം ക്ലബ്ബ് വഴങ്ങിയ രണ്ട് ഗോളുകളും അനാവശ്യമായി വരുത്തിവെച്ച പിഴവിലൂടെ ആയിരുന്നു.ചുരുങ്ങിയത് ഒരു സമനിലയെങ്കിലും അർഹിച്ച മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന് പോയിന്റുകൾ ഒന്നുമില്ലാതെ വെറും കയ്യോടുകൂടി മടങ്ങേണ്ടി വന്നത്. മത്സരത്തിന്റെ അവസാനത്തിൽ നിരന്തരം ആക്രമണങ്ങൾ നടത്തിക്കൊണ്ട് സമനിലക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു.

പക്ഷേ ഗോൾ മാത്രം നേടാൻ കഴിഞ്ഞില്ല. മാത്രമല്ല മുംബൈ അനാവശ്യമായി സമയം പാഴാക്കുകയും ചെയ്തിരുന്നു. മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ട വീര്യത്തെ മുംബൈയുടെ പരിശീലകനായ ഡെസ് ബക്കിങ്‌ഹാം പ്രശംസിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു എന്നാണ് ഈ കോച്ച് പറഞ്ഞിട്ടുള്ളത്.

ഒരു മികച്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയാണ് ഈ മത്സരത്തിൽ ഞങ്ങൾക്ക് കളിക്കേണ്ടി വന്നത്.അവരുടെ താരങ്ങൾ എല്ലാവരും മികച്ചവരായിരുന്നു. അതുകൊണ്ടുതന്നെ അവർ ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു.അത് ഞങ്ങൾക്ക് അറിയാമായിരുന്നു. വിജയിക്കാൻ വ്യത്യസ്ത വഴികൾ തേടണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. മത്സരത്തിലെ ഫൈറ്റും അഗ്രഷനുമൊക്കെ അതിന്റെ ഭാഗമാണ്, മുംബൈ കോച്ച് പറഞ്ഞു.

കഴിഞ്ഞ തോൽവി മറന്നുകൊണ്ട് ഒരു പുതിയ തുടക്കത്തിനാണ് അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങേണ്ടത്. കൊച്ചിയിൽ വച്ച് നടക്കുന്ന അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികൾ.എന്നാൽ ഒക്ടോബർ 21ആം തീയതി വരെ ആ മത്സരത്തിനു വേണ്ടി ക്ലബ്ബ് കാത്തിരിക്കണം.

Kerala BlastersMumbai City Fc
Comments (0)
Add Comment