മുംബൈ സിറ്റിയുടെ പ്ലേഓഫ് പ്രവേശനം ഇനി കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനിക്കും

Mumbai City face Kerala Blasters in playoff bid: സീസണിലെ അവസാന ഹോം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് ഏഴിന് രാത്രി 7:30-ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായാണ് മത്സരം. ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ 4 – 2 ന് മുംബൈ സിറ്റി ജയിച്ചിരുന്നു. പ്ലേ ഓഫ് ഉറപ്പിക്കുന്നതിനൊപ്പം

ലീഗിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ലീഗ് ഡബിൾ എന്ന എഫ്‌സി ഗോവയുടെ നേട്ടത്തിനൊപ്പമെത്താനാകും (24) മുംബൈ ടീം കൊച്ചിയിൽ ശ്രമിക്കുക. അവസാന മത്സരത്തിൽ ജംഷഡ്പൂരിനോടേറ്റ സമനില കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകളെ തല്ലികെടുത്തിയിരുന്നു. 22 മത്സരങ്ങളിൽ നിന്നും ഏഴ് ജയവും നാല് സമനിലയും 11 തോൽവിയുമായി 25 പോയിന്റോടെ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ ഒമ്പതാമതാണ്.

പ്ലേ ഓഫ് കാണാതെ പുറത്തായ ടീം നല്ല രീതിയിൽ ലീഗ് അവസാനിപ്പിക്കാനാകും ഇനി ശ്രമിക്കുക. അതെ എണ്ണം മത്സരങ്ങളിൽ നിന്നും എട്ട് ജയവും ഒൻപത് സമനിലയും അഞ്ച് സമനിലയും നേടി 33 പോയിന്റോടെ ഏഴാമതുള്ള മുംബൈ സിറ്റിക്കാകട്ടെ, ഒരു പോയിന്റ് മാത്രം അകലെയാണ് പ്ലേ ഓഫ്. അവസാനത്തെ അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇരു ടീമുകൾക്കും ജയിക്കാൻ സാധിച്ചിട്ടുള്ളത്.

അവസാനത്തെ മൂന്ന് മത്സരത്തിലും ജയമറിഞ്ഞിട്ടില്ല ഇരുവരും. എന്നാൽ, പ്ലേ ഓഫിലേക്കുള്ള തുറന്ന വാതിൽ ഈ മത്സരത്തിൽ പോരാട്ടവീര്യം പുറത്തെടുക്കാൻ മുംബൈയെ സഹായിക്കും. അവസാനത്തെ എട്ട് എവേ മത്സരങ്ങളിലും തോൽവി നുണയാതെയാണ് മുംബൈ സിറ്റിയുടെ യാത്ര (W4 D4). ഇന്നത്തെ മത്സരത്തിൽ പോയിന്റ് നേടാൻ സാധിച്ചാൽ, ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ട്രീക്കിലേക്ക് എത്താനും അവർക്ക് സാധിക്കും.

indian Super leagueKerala BlastersMumbai City Fc
Comments (0)
Add Comment