ബ്ലാസ്റ്റേഴ്സ് ആരാധകരെ ഭയന്ന് മുംബൈ സിറ്റി, ആരാധകരോട് കാണിച്ചത് കടുത്ത അനീതി, അംഗീകരിക്കാനാവാത്തത്.

കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള മത്സരം അല്പ നിമിഷത്തിനകം നടക്കും. കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ലൈനപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. പരിശീലകൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.ഐമൻ,പെപ്ര എന്നിവർക്ക് സ്റ്റാർട്ടിങ് 11ലെ സാന്നിധ്യം നഷ്ടമായിട്ടുണ്ട്.

പകരം വിബിൻ,ദിമി എന്നിവരാണ് വന്നിട്ടുള്ളത്.മുംബൈ സിറ്റിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ശരിക്കും മുംബൈ സിറ്റിയും അവരുടെ ആരാധകരും ഭയക്കുന്നുണ്ട്. അതിന്റെ തെളിവുകൾ ഇപ്പോൾ പുറത്തേക്ക് വന്നു കഴിഞ്ഞു.ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെയാണ് തങ്ങളോട് കാണിക്കുന്ന അനീതി പുറം ലോകത്ത് എത്തിച്ചിട്ടുള്ളത്.

അതായത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സാധാരണയിൽ നിന്നും വൈകി കൊണ്ടാണ് അവർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത്.നേരത്തെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള അനുമതി നൽകിയിട്ടില്ല. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ കൊടികൾ സ്റ്റേഡിയത്തിലെക്ക് കയറ്റാനുള്ള അനുമതി നൽകിയിട്ടില്ല.മാത്രമല്ല ബ്ലാസ്റ്റേഴ്സിന്റെ ബാനറുകളും നിരോധിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മാത്രമാണ് ഇതൊക്കെ ബാധകം എന്നാണ് അറിയാൻ സാധിക്കുന്നത്.ഈ അനീതിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ആരാധകർ തങ്ങളുടെ ഹോം മൈതാനത്തെ അവരുടെ ഹോം മൈതാനമാക്കുമോ ഭയം മുംബൈയെ അലട്ടുന്നുണ്ട്. അതുകൊണ്ടാവാം ഇത്തരത്തിലുള്ള സമീപനങ്ങൾ ഉണ്ടായിട്ടുള്ളത്.

ഏതായാലും മത്സരം കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കടുപ്പമായിരിക്കും. ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ എവേ മത്സരമാണിത്.മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

indian Super leagueKerala BlastersMumbai City Fc
Comments (0)
Add Comment