ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും ജംഷെഡ്പൂർ എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.രണ്ട് ടീമുകളും സമനില വഴങ്ങുകയാണ് ചെയ്തത്. ഓരോ ഗോളുകൾ വീതമാണ് നേടിയിരുന്നത്. മത്സരത്തിന്റെ അറുപതാം മിനിറ്റിൽ സിവേരിയയിലൂടെ ജംഷഡ്പൂർ ലീഡ് എടുക്കുകയായിരുന്നു.എന്നാൽ എഴുപത്തിനാലാം മിനിറ്റിൽ മുംബൈ സിറ്റി സമനില നേടി.ലാലിയൻസുവാല ചാങ്തെയാണ് സമനില ഗോൾ നേടിയത്.
പക്ഷേ ഈ മത്സരത്തിൽ ഒരു വിവാദം സംഭവിച്ചിട്ടുണ്ട്.മത്സരത്തിന്റെ 82 മിനിറ്റിൽ ജംഷഡ്പൂരിന്റെ വിദേശ താരമായ ഡാനിയൽ ചീമ ചുക്വിന് റെഡ് കാർഡ് കണ്ട് പുറത്ത് പോകേണ്ടി വരുകയായിരുന്നു. ഒരു മത്സരത്തിൽ ആകെ നാല് വിദേശ താരങ്ങളെ മാത്രമാണ് ഒരു ടീമിനെ കളിപ്പിക്കാൻ സാധിക്കുക. അതിൽ ഒരു വിദേശ താരം റെഡ് കാർഡ് കണ്ട് പുറത്ത് പോയാൽ 3 വിദേശ താരങ്ങളെ മാത്രമാണ് കളിപ്പിക്കാൻ സാധിക്കുക. ഈ നിയമം ജംഷഡ്പൂർ ലംഘിക്കുകയായിരുന്നു.
അതായത് ചീമ റെഡ് കാർഡ് കണ്ട് പുറത്ത് പോയതിന് പിന്നാലെ ജംഷെഡ്പൂർ ഇന്ത്യൻ താരമായ ഇമ്രാൻ ഖാനെ പിൻവലിച്ചു. എന്നിട്ട് വിദേശ താരമായ സ്റ്റെവാനോവിച്ചിനെ കൊണ്ടുവന്നു. അതോടെ ജംഷെഡ്പൂർ വീണ്ടും 4 വിദേശ താരങ്ങൾ തന്നെയായി. യഥാർത്ഥത്തിൽ മൂന്ന് വിദേശ താരങ്ങളെ മാത്രമേ കളിപ്പിക്കാനുള്ള അനുമതിയുള്ളൂ.
ഇത് ശ്രദ്ധയിൽ പെടാതെ കളിക്കുകയും ചെയ്തു.പിന്നീട് ഇത് വലിയ വിവാദമായി. എതിരാളികളായ മുംബൈ സിറ്റിയുടെ ശ്രദ്ധയിൽ ഇത് പെട്ടതോടെ അവർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഇപ്പോൾ ലോകത്ത് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ച ഈ തട്ടിപ്പ് തന്നെയാണ്.ജംഷഡ്പൂരിനെതിരെ നടപടികൾ എടുക്കണം എന്ന് തന്നെയാണ് ആരാധകർ ആവശ്യപ്പെട്ടിരിക്കുന്നത്.മുംബൈ സിറ്റിക്ക് മത്സരത്തിൽ വിജയം നൽകുമെന്ന റൂമറുകൾ ഉണ്ട്.ശിക്ഷാനടപടിയായി കൊണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം മുംബൈ നേടും എന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ റൂളുകൾ പ്രകാരം മത്സരത്തിന്റെ ഏതു ഘട്ടത്തിലും 7 ഇന്ത്യൻ താരങ്ങൾ ഓരോ ടീമിലും ഉണ്ടായിരിക്കണം.അത് ഇന്നലെ ജംഷെഡ്പൂർ ലംഘിക്കുകയായിരുന്നു. 6 ഇന്ത്യൻ താരങ്ങൾ മാത്രമായിരുന്നു അവസാനത്തിൽ ഉണ്ടായിരുന്നത്. ഏതായാലും ഇക്കാര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എന്ത് തീരുമാനമെടുക്കും എന്നത് കാത്തിരുന്നു കാണാം.