40000 ത്തോളം വരുന്ന ആരാധകരോടാണ് ഞങ്ങൾ പരാജയപ്പെട്ടത്:മഞ്ഞപ്പടയുടെ ശക്തി ശരിക്കുമറിഞ്ഞ് മുംബൈ സിറ്റി പരിശീലകൻ.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു പ്രതികാരമാണ് കേരള ബ്ലാസ്റ്റേഴ്സ് വീട്ടിയത്.മുംബൈ സിറ്റിക്കെതിരെയുള്ള ആദ്യ മത്സരത്തിൽ അവരുടെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. മാത്രമല്ല ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്ക് അവിടെ അപമാനിതരാവേണ്ടി വരികയും ചെയ്തിരുന്നു. കൊച്ചിയിൽ കാണാം എന്ന ആത്മവിശ്വാസത്തോട് കൂടിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അന്ന് കളിക്കളം വിട്ടിരുന്നത്.ആ പ്രതികാരം ബ്ലാസ്റ്റേഴ്സ് തീർക്കുകയും ചെയ്തിട്ടുണ്ട്.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ദിമി,പെപ്ര എന്നിവരുടെ ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഈ തകർപ്പൻ വിജയം സമ്മാനിച്ചത്. രണ്ടുപേരും ഓരോ അസിസ്റ്റുകൾ കൂടി നേടിയിട്ടുണ്ട്.മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ വിധി നിർണയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. മികച്ച പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നത്.
എടുത്ത് പറയേണ്ടത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ തന്നെയാണ്.മുഴുവൻ സമയവും കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണ നൽകാനും മുംബൈ സിറ്റിയെ തളർത്താനും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും മഞ്ഞപ്പടക്കും കഴിഞ്ഞു. മത്സരശേഷം മുംബൈ സിറ്റിയുടെ ആരാധകൻ അത് പ്രത്യേകം എടുത്തു പറയുകയും ചെയ്തു. 40000 ത്തോളം വരുന്ന ആരാധകർ വളരെയധികം മതിപ്പുളവാക്കി എന്നാണ് ക്രാറ്റ്ക്കി പറഞ്ഞിട്ടുള്ളത്.ടീമിന്റെ വിജയത്തിൽ വലിയ പങ്കുവഹിക്കാൻ ഈ ആരാധകർക്ക് കഴിഞ്ഞു എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്.
40000 ത്തോളം ആരാധകരാണ് അവർക്ക് വേണ്ടി ആർപ്പുവിളിക്കാൻ ഉണ്ടായിരുന്നത്. അവർ എല്ലായ്പ്പോഴും അവരുടെ ടീമിനെ പുഷ് ചെയ്തിരുന്നു.ഇതുകൊണ്ടാണ് ഞങ്ങൾ ഫുട്ബോൾ കളിക്കുന്നത്. ഈയൊരു അന്തരീക്ഷം എക്സ്പീരിയൻസ് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്.ഇന്ത്യയിൽ ഇത്തരത്തിലുള്ള ആരാധകർ ഉള്ളതിലും ഞാൻ ഹാപ്പിയാണ്. ഞങ്ങൾക്ക് ഇതിൽ കൂടുതലും ആവശ്യമുണ്ട്.അവർ വളരെയധികം ഇമ്പ്രസീവ് ആയിരുന്നു,മുംബൈ സിറ്റി പരിശീലകൻ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സാന്നിധ്യം മുംബൈ സിറ്റിക്ക് കാര്യങ്ങൾ ദുഷ്കരമാക്കി എന്ന് തന്നെ പറയേണ്ടിവരും.പതിവിലും കൂടുതൽ ആരാധകർ ക്രിസ്മസ് രാവിൽ കൊച്ചി സ്റ്റേഡിയത്തിൽ എത്തിയിരുന്നു.അവർക്ക് മനോഹരമായ ഒരു വിരുന്ന് തന്നെ സമ്മാനിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം.