ക്യാബിനറ്റിൽ ഒരൊറ്റ കിരീടം പോലുമില്ല,എന്നിട്ടും ഇജ്ജാതി സപ്പോർട്ട്: ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രശംസിച്ച് മുംബൈ ഫാൻ.
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി കലൂരിൽ വെച്ചുകൊണ്ട് അവസാനമായി കളിച്ച മത്സരം മുംബൈ സിറ്റിക്കെതിരെയുള്ളതാണ്.ആ മത്സരം ആരാധകർ മറക്കാൻ സാധ്യതയില്ല. മുംബൈയോട് പ്രതികാരം തീർക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അവരെ തോൽപ്പിച്ചത്. ആരാധകരെ ആവേശത്തിലാഴ്ത്തിയ ഒരു വിജയമായിരുന്നു അത്.
മുംബൈ താരങ്ങൾക്ക് ഒരു നരകം തങ്ങൾ സൃഷ്ടിക്കുമെന്ന് നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് പറഞ്ഞിരുന്നു. അത് പ്രവർത്തിച്ച് കാണിച്ചുകൊടുക്കാൻ മഞ്ഞപ്പടക്ക് സാധിക്കുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്ത് കണ്ട ഒരു മത്സരം കൂടിയായിരുന്നു അത്. ഏവരെയും അമ്പരപ്പിക്കുന്ന രൂപത്തിലുള്ള പിന്തുണയായിരുന്നു ആരാധകരിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ആ മത്സരത്തിൽ ലഭിച്ചത്.
ആ മത്സരത്തിലെ വൈക്കിങ് ക്ലാപ്പിന്റെ ഒരു വീഡിയോ വളരെയധികം വൈറലായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും അത് പങ്കുവെച്ചിരുന്നു.ആ വീഡിയോയെ കുറിച്ചും ആരാധകരുടെ പിന്തുണയെക്കുറിച്ചും ഒരു മുംബൈ ആരാധകൻ എഴുതിയ വാക്കുകൾ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്.ട്രോളുകൾക്കും റൈവൽറികൾക്കുമപ്പുറത്തേക്ക് യാഥാർത്ഥ്യത്തെ അംഗീകരിക്കുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്.ആ മുംബൈ ആരാധകന്റെ വാക്കുകൾ ഇങ്ങനെയാണ്.
ട്രോളുകളും ബാന്റെഴ്സും റൈവൽറിയുമൊക്കെ ഒരു വശത്തേക്ക് മാറ്റി നിർത്താം. മുംബൈക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ശരിക്കും ഒരു നരകം തന്നെയാണ് സൃഷ്ടിച്ചത്. അവർ ഐക്യത്തോടെ കൂടി ഒരുമിച്ച് നിന്നു.അവരുടെ ക്യാബിനറ്റിൽ ഒരൊറ്റ കിരീടം പോലുമില്ല. എന്നിട്ടും അതിശയിപ്പിക്കുന്ന പിന്തുണ ആ ടീമിന് ലഭിക്കുന്നു.സത്യം പറഞ്ഞാൽ ഇന്ത്യയിലെ മറ്റൊരു ടീമിനും ഇത്തരത്തിലുള്ള ഒരു ആരാധക പിന്തുണ ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല,ഇതാണ് മുംബൈ ഫാൻ ട്വിറ്ററിൽ എഴുതിയിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും മഞ്ഞപ്പടയും കൂടുതൽ ഓർഗനൈസ്ഡ് ആയി കൊണ്ടാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. നിലവിൽ സൂപ്പർ കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. അതിനുശേഷം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് അവർ മടങ്ങിയെത്തും.ഐഎസ്എല്ലിലെ സെക്കൻഡ് ലെഗ് ഫിക്സ്ചർ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.