ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ കലാശ പോരാട്ടത്തിൽ വിജയം നേടാൻ മുംബൈ സിറ്റി എഫ്സിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ച് മുംബൈ പരാജയപ്പെടുത്തിയിട്ടുള്ളത്.അർഹിച്ച വിജയമാണ് മുംബൈ സ്വന്തമാക്കിയിട്ടുള്ളത്.മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്തതും മുംബൈ തന്നെയാണ്.
ആദ്യം ഒരു ഗോൾ വഴങ്ങിയെങ്കിലും രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചുകൊണ്ടാണ് മുംബൈ തങ്ങളുടെ കരുത്ത് കാണിച്ചത്.ഡയസ്,ബിപിൻ സിങ്,യാക്കൂബ് എന്നിവരാണ് ഗോളുകൾ നേടിയത്.ഇതോടെ മോഹൻ ബഗാൻ കിരീടം അടിയറവ് വെക്കുകയായിരുന്നു. പക്ഷേ ഷീൽഡ് നേടി മോഹൻ ബഗാന് സന്തോഷം നൽകുന്ന ഒന്നാണ്.
മുംബൈ സിറ്റി കിരീടം നേടിയതിന് പിന്നാലെ സുപ്രധാനമായ ഒരു വാർത്ത വന്നിട്ടുണ്ട്. മുംബൈയുടെ നാല് സൂപ്പർതാരങ്ങൾ ക്ലബ്ബ് വിട്ടിട്ടുണ്ട് എന്നുള്ളത് മാത്രമല്ല നാല് പേരും ജോയിൻ ചെയ്തിട്ടുള്ളത് ബംഗളൂരു എഫ്സിയിലേക്കാണ്.മാർക്കസ് മെർഗുലാവോ ഉൾപ്പെടെയുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഡയസ്,തിരി,നൊഗുവേര എന്നിവരാണ് ബംഗളൂരു എഫ്സിയിൽ ചേർന്നിട്ടുള്ളത്.
കൂടാതെ രാഹുൽ ഭേക്കേയും മുംബൈ സിറ്റിയോട് വിട പറഞ്ഞിട്ടുണ്ട്. അടുത്ത സീസണിൽ ഈ നാല് താരങ്ങളെയും ബംഗളൂരു എഫ്സിയിലാണ് കാണാൻ സാധിക്കുക. നേരത്തെ തന്നെ കരാറിൽ എത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴാണ് സ്ഥിരീകരിക്കപ്പെടുന്നത്. ഈ സീസണിൽ മോശം പ്രകടനമായിരുന്നു ബംഗളൂരു നടത്തിയിരുന്നത്. അതിൽ നിന്നും കരകയറാനാണ് അവർ ഇപ്പോൾ തന്നെ ശ്രമങ്ങൾ നടത്തി തുടങ്ങിയിട്ടുള്ളത്.
അടുത്ത സീസണിൽ കൂടുതൽ മികച്ച ബംഗളൂരുവിനെ നമുക്ക് കാണാൻ കഴിയും.വേറെയും മികച്ച താരങ്ങളെ എത്തിക്കാനുള്ള പുറപ്പാടിലാണ് ബംഗളൂരു ഉള്ളത്.അതേസമയം ചാമ്പ്യന്മാരായ മുംബൈ സിറ്റിയിൽ വലിയ മാറ്റങ്ങൾ വരും. ഈ നാല് താരങ്ങൾക്ക് പുറമേ വേറെയും പല താരങ്ങളും ക്ലബ്ബ് വിട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ.